തൃശൂർ: ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റായി ഡോ. രാജു ഡേവീസ് പെരേപ്പാടൻ (ചെയർമാൻ, ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ, മാള) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ഡോ. സ്റ്റാൻലിൻ റാഫേൽ (സെന്റ് ജോസഫ്സ് കോളജ്, ഇരിങ്ങാലക്കുട), പോൾ ജെയിംസ് (ലിറ്റിൽ ഫ്ലവർ സ്കൂൾ, കൊരട്ടി) എന്നിവരെ തെരഞ്ഞെടുത്തു. പി.സി.ആന്റണി (തൃശൂർ) ആണ് ജനറൽ സെക്രട്ടറി. വിന്നി ബെസ്റ്റിൻ (കൊരട്ടി), അലക്സ് ചാർളി (കുന്നംകുളം) എന്നിവർ ജോയിന്റ് സെക്രട്ടറിമാരും ജോഷി ഡി. കൊള്ളന്നൂർ (തൃശൂർ) ട്രഷററുമായാണ് പുതിയ ഭരണസമിതി.
കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രതിനിധിയായി പി.ജെ.സണ്ണി, ജില്ലാ സ്പോർട്സ് കൗണ്‍സിലിലേക്ക് പി.സി.ആന്റണി എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരി ജ്യോതി എൻജിനീയറിംഗ് കോളജ് ഡയറക്ടർ ഫാ. റോയ് ജോസഫ് വടക്കനാണ്. സർക്കാർ ഒബ്സർവറായി സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് വി.സാംബശിവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.