വൃ​ത്തി​ഹീ​ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ന​ട​പ​ടി​യെ​ടു​ക്കാ​തെ ആ​രോ​ഗ്യ - ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗങ്ങൾ

12:11 AM Apr 21, 2021 | Deepika.com
കൊ​ര​ട്ടി: പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യും പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ളും ജ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ങ്ങ​ളി​ൽ പോ​ലും ലൈ​സ​ൻ​സി​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ങ്ങം മു​ത​ൽ മു​രി​ങ്ങൂ​ർ വ​രെ​യു​ള്ള കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യും നി​ര​വ​ധി ഹോ​ട്ട​ലു​ക​ളാ​ണു​ള്ള​ത്. അ​ധി​കൃ​ത​ർ അ​നു​ശാ​സി​ക്കു​ന്ന ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ളാ​ണു ഭൂ​രി​ഭാ​ഗ​മെ​ങ്കി​ലും വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലും ലൈ​സ​ൻ​സി​ല്ലാ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ഹോ​ട്ട​ലു​ക​ൾ മൂ​ലം മ​റ്റു​ള്ള​വ​രും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​വു​ക​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ള​ട​ക്ക​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ശ​ങ്ക​ക​ൾ ക​ണ​ക്കി​ലെ​ടു​ത്തു ശ​ക്ത​മാ​യ ന​ട​പ​ടി​യും ജാ​ഗ്ര​ത​യും സ്വീ​ക​രി​ക്കേ​ണ്ട ആ​രോ​ഗ്യ വ​കു​പ്പും ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​വും പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​റ​യു​ന്ന​ത്.
ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​പ്പോ​ഴെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യോ കേ​വ​ലം നാ​മ​മാ​ത്ര​മാ​യ പി​ഴ​യി​ൽ ഒ​തു​ക്കു​ക​യോ ആ​ണു പ​തി​വ്.
വ​രും നാ​ളു​ക​ളി​ൽ മ​ഴ ക​ന​ത്താ​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​ക്കെ​തി​രെ മു​ന്നൊ​രു​ക്ക​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണമെന്നും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ പ​രി​ശോ​ധ​ന​ ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ജാ​ഗ​രൂ​ക​മാ​ക​ണ​മെ​ന്നുമാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.