+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്കു ര​ണ്ടാ​മൂ​ഴം

സ്വ​ന്തം ലേ​ഖ​ക​ൻഅ​വി​ണി​ശേ​രി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പുഫ​ലം വ​ന്ന​തു മു​ത​ൽ തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ബിജെപി അ​ധി​കാ​ര​മേ​റ്റു. ബി
അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ  ബി​ജെ​പി​ക്കു ര​ണ്ടാ​മൂ​ഴം
സ്വ​ന്തം ലേ​ഖ​ക​ൻ
അ​വി​ണി​ശേ​രി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പുഫ​ലം വ​ന്ന​തു മു​ത​ൽ തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ബിജെപി അ​ധി​കാ​ര​മേ​റ്റു. ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ ഹ​രി സി. ​ന​രേ​ന്ദ്ര​നും ഗീ​ത സു​കു​മാ​ര​നും പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി ഇ​ന്നലെ രാ​വി​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തോ​ടെ അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ തീ​ർ​ന്നു.
കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ ര​ണ്ടുത​വ​ണ എ​ൽഡിഎ​ഫ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു വി​ജ​യി​ച്ചെ​ങ്കി​ലും ര​ണ്ടു ത​വ​ണ​യും പി​ന്തു​ണ വേ​ണ്ടെ​ന്നുപ​റ​ഞ്ഞ് ഇ​ട​തു​പ​ക്ഷം അ​ധ്യ​ക്ഷസ്ഥാ​നം രാ​ജി​വയ്ക്കു​ക​യാ​യി​രു​ന്നു. പി​ന്തു​ണ -​ വി​ജ​യി​ക്ക​ൽ -​ പി​ന്തു​ണ വേ​ണ്ടെ​ന്ന പ്ര​ഖ്യാ​പ​നം -​ രാ​ജി​വയ്ക്ക​ൽ നാ​ട​ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെതു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണം ബി​ജെപി​ക്കുത​ന്നെ ര​ണ്ടാം ത​വ​ണ​യും ല​ഭി​ച്ച​ത്.
പ്ര​സി​ഡ​ന്‍റാ​യി ബി​ജെ​പി​യി​ലെ ഹ​രി സി. ​ന​രേ​ന്ദ്ര​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഗീ​ത സു​കു​മാ​ര​നെ​യും ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണെ​ങ്കി​ലും ഭ​രി​ക്കാ​നു​ള്ള കേ​വ​ല ഭൂ​രി​പ​ക്ഷം ബി​ജെപി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ബി​ജെ​പി - ആ​റ്, എ​ൽഡി​എ​ഫ് - അ​ഞ്ച്, യുഡി​എ​ഫ് - മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷിനി​ല. ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽനി​ന്നു മാ​റ്റിനി​ർ​ത്താ​ൻ ര​ണ്ടുത​വ​ണ​യും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഇ​ട​തു​മു​ന്ന​ണി​ക്കു വോ​ട്ടു ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടുത​വ​ണ​യും കോ​ണ്‍​ഗ്ര​സ് വോ​ട്ട് ല​ഭി​ച്ചു​വെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ണി​ച്ച് ഇ​ട​തു​മു​ന്ന​ണി പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക​ൾ രാ​ജി​വയ്ക്കു​ക​യാ​യി​രു​ന്നു.
ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17നാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്. രാ​ജി​നാ​ട​കം പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ്തം​ഭ​ന​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഹ​രി​യും ഗീ​ത​യു​മാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ങ്ങ​ളെ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഇ​രു​വ​രും കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രാ​ജിനാ​ട​ക​ത്തെ കോ​ട​തി നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.