തൃശൂർ: കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ, മാർക്കറ്റ് എന്നിവ തുറക്കാൻ അനുവദിക്കില്ലെന്നു ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളിലെ ജില്ലാ ഉദ്യോഗസ്ഥരുമായി കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണു തീരുമാനം.
രോഗ വ്യാപനം കുറയ്ക്കുന്നതിനു വേണ്ടി അടിയന്തര നടപടികൾ സ്വീകരിക്കും. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇടറോഡുകൾ ഉൾപ്പെടെ എല്ലാ വഴികളും അടയ്ക്കാനും പൊലീസിനു നിർദേശം നൽകി.
ബീച്ചുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ടൂറിസം സെന്ററുകൾ എന്നിവ താത്കാലികമായി അടച്ചിടാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, റൂറൽ എസ്പി ജി. പൂങ്കുഴലി, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.വി. സതീശൻ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ തുറക്കാൻ അനുവദിക്കില്ല ബീച്ചുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചു
12:08 AM Apr 21, 2021 | Deepika.com