+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല ബീ​ച്ചു​ക​ളും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചു

തൃ​ശൂ​ർ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ട​ക​ൾ, മാ​ർ​ക്ക​റ്റ് എ​ന്നി​വ തു​റ​ക്കാ​ൻ അ​നു​വദി​ക്കി​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മ
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല ബീ​ച്ചു​ക​ളും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചു
തൃ​ശൂ​ർ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ട​ക​ൾ, മാ​ർ​ക്ക​റ്റ് എ​ന്നി​വ തു​റ​ക്കാ​ൻ അ​നു​വദി​ക്കി​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ക​ള​ക്ട​ർ വി​ളിച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.
രോ​ഗ വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​നു വേ​ണ്ടി അ​ടി​യ​ന്ത​ര ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കും. മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഇ​ട​റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വ​ഴി​ക​ളും അ​ട​യ്ക്കാ​നും പൊ​ലീ​സി​നു നി​ർ​ദേശം ന​ൽ​കി.
ബീ​ച്ചു​ക​ൾ, വി​നോ​ദസ​ഞ്ചാ​ര​ കേ​ന്ദ്ര​ങ്ങ​ൾ, ടൂ​റി​സം സെ​ന്‍റ​റു​ക​ൾ എ​ന്നി​വ താ​ത്​കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ്, റൂ​റ​ൽ എ​സ്പി ജി. പൂ​ങ്കു​ഴ​ലി, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി വി​നു സി. ​കു​ഞ്ഞ​പ്പ​ൻ, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ടി.​വി. സ​തീ​ശ​ൻ, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.