തൃശൂർ: ഘടകപൂരങ്ങളിലും ആഘോഷങ്ങൾ വെട്ടിക്കുറച്ചു. പൂരത്തിനെത്തുന്ന എട്ടു ഘടകപൂരങ്ങളും ഓരോ ആനയെ മാത്രമേ എഴുന്നള്ളിക്കൂ. കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തു നടന്ന ഘടകക്ഷേത്രങ്ങളുടെ യോഗത്തിലാണ് തീരുമാനം.ചെറുപൂരങ്ങളുടെ എല്ലാ ചടങ്ങുകളും ഉണ്ടാകുമെന്നും വടക്കുന്നാഥനെ വണങ്ങാൻ എല്ലാ ഘടകപൂരങ്ങളും എത്തുമെന്നും സംഘാടകർ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുമെത്തേണ്ട കണിമംഗലം, പനംമുക്കംപിള്ളി എന്നീ പൂരങ്ങളുടെ കാര്യത്തിൽ ജില്ലാ ഭരണകൂടത്തോട് ഇളവുകൾ ആവശ്യപ്പെടും.
ഓരോ ഘടകപൂരത്തിനുമൊപ്പം അന്പതുപേരെയാണ് ജില്ലാ ഭരണകൂടം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇവർ രണ്ടു ഡോസ് കോവിഡ് വാക്സിനെടുത്തവരോ, ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് നേടിയവരോ ആകണം.
ഓരോ ഘടകപൂരത്തിനുമൊപ്പം അന്പതുപേരെയാണ് ജില്ലാ ഭരണകൂടം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇവർ രണ്ടു ഡോസ് കോവിഡ് വാക്സിനെടുത്തവരോ, ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് നേടിയവരോ ആകണം.