തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് 23 നു രാവിലെ ആറു മുതൽ 24 ന് ഉച്ചയ്ക്കു പൂരം കഴിയുംവരെ സ്വരാജ് റൗണ്ടിലേക്കു വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കില്ല. വാഹനങ്ങൾ നഗരത്തിനു പുറത്തുകൂടി തിരിച്ചുവിടും. നാളെമുതൽ സ്വരാജ് റൗണ്ടിലേയും തേക്കിൻകാട് മൈതാനത്തേയും പാർക്കിംഗ് നിരോധിക്കും.
പാലക്കാട്, പീച്ചി ബസുകൾ കിഴക്കേകോട്ട വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവീസ് നടത്തണം.
മണ്ണുത്തി, മുക്കാട്ടുകര, നെല്ലങ്കര ഭാഗത്തുനിന്നുള്ള ബസുകൾ കിഴക്കേകോട്ട, ബിഷപ് പാലസ്, ചെന്പൂക്കാവ്, ബാലഭവൻ, അശ്വിനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻവഴി സർവീസ് നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല, മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്തെ ബസുകൾ പെരിങ്ങാവ് കോലോത്തുംപാടം റോഡ് അശ്വിനി വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവീസ് നടത്തണം.
ചേറൂർ, പള്ളിമൂല, മാറ്റാന്പുറം, കുണ്ടുകാട് ഭാഗത്തെ ബസുകൾ ബാലഭവൻ, രാമനിലയം, അശ്വിനി ജംഗ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ പോകണം.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ തുടങ്ങി പൂങ്കുന്നംവഴി വരുന്ന എല്ലാ ബസുകളും ശങ്കരയ്യ റോഡ്, പൂത്തോൾ, ദിവാൻജിമൂല, മാതൃഭൂമി വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവീസ് നടത്തണം.
അടാട്ട്, അയ്യന്തോൾ എന്നീ ഭാഗങ്ങളിൽനിന്നുള്ളവ പടിഞ്ഞാറേകോട്ടയിൽ സർവീസ്അവസാനിപ്പിച്ച് തിരികെ സർവീസ് നടത്തണം.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജംഗ്ഷൻവഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവീസ് നടത്തേണ്ടതാണ്.
ഒല്ലൂർ, ആന്പല്ലൂർ, വരന്തരപ്പിള്ളി ബസുകൾ മുണ്ടുപാലം ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ എത്തി തിരികെ പോകണം.