+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ളി​ല്ലാ പൂ​ര​ത്തി​നു പോ​ലീ​സ് നി​ര​ത്തു​ന്നു, ബാ​രി​ക്കേ​ഡു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ആ​ന​ക​ളും പു​രു​ഷാ​ര​വും നി​ര​ക്കാ​റു​ള്ള തൃ​ശൂ​ർ പൂ​രം ഇ​ത്ത​വ​ണ ആ​ളി​ല്ലാപ്പൂ​രം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​നു പൊ​തു​ജ​ന​ങ്ങ​ൾ​
ആ​ളി​ല്ലാ പൂ​ര​ത്തി​നു പോ​ലീ​സ്  നി​ര​ത്തു​ന്നു, ബാ​രി​ക്കേ​ഡു​ക​ൾ
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ആ​ന​ക​ളും പു​രു​ഷാ​ര​വും നി​ര​ക്കാ​റു​ള്ള തൃ​ശൂ​ർ പൂ​രം ഇ​ത്ത​വ​ണ ആ​ളി​ല്ലാപ്പൂ​രം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​നു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല. സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്കും പൂ​രം ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ലേ​ക്കും പൂ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ദേ​വ​സ്വ​ങ്ങ​ളു​ടേ​യും ഘ​ട​കക്ഷേ​ത്ര​ങ്ങ​ളു​ടേ​യും ഭാ​ര​വാ​ഹി​ക​ൾ പാ​സ് ന​ൽ​കി​യ​വ​ർ​ക്കുമാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.
സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്കു​ള്ള പ്ര​വേ​ശം ത​ട​യാ​ൻ എ​ല്ലാ ക​വാ​ട​ങ്ങ​ളി​ലും പോ​ലീ​സ് കൂ​റ്റ​ൻ ബാ​രി​ക്കേ​ഡു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തെ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലേ​ക്ക് ആ​രും പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ ഇ​ന്ന​ർ ഫു​ട്പാ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളും ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ​ള​ച്ചു​കെ​ട്ടി.
ദേ​വ​സ്വ​ങ്ങ​ളു​ടെ​യും ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളു​ടേ​യും സം​ഘാ​ട​ക​ർ, ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ, ആ​ന​പ്പാ​പ്പാ​ൻ​മാ​ർ, വാ​ദ്യ​ക്കാ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ - ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. കോ​വി​ഡ് ബാ​ധി​ത​ന​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണ് പാ​സ് അ​നു​വ​ദി​ക്കു​ന്ന​ത്.
എ​ട്ടി​ട​ങ്ങ​ളി​ലൂ​ടെ
പ്ര​വേ​ശ​നം
സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്കും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും എ​ട്ടു സ്ഥ​ല​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. എം​ജി റോ​ഡ്, ഷൊ​ർ​ണൂ​ർ റോ​ഡ്, ബി​നി ജം​ഗ്ഷ​ൻ, പാ​ല​സ് റോ​ഡ്, കോ​ളജ് റോ​ഡ് (ഹോ​സ്പി​റ്റ​ൽ) ജം​ഗ്ഷ​ൻ, ഹൈ​റോ​ഡ്, എം ​ഒ റോ​ഡ്, കു​റു​പ്പം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. പാ​സ് പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ അ​ക​ത്തേ​ക്കു ക​ട​ത്തി​വി​ടൂ.
ക​ട​ക​ൾ തു​റ​ക്ക​രു​ത്
പൂ​രം ദി​വ​സ​മാ​യ 23 ന് ​സ്വ​രാ​ജ് റൗ​ണ്ടി​ലും റൗ​ണ്ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഒൗ​ട്ട​ർ സ​ർ​ക്കി​ൾ റോ​ഡു​ക​ൾ മു​ത​ൽ സ്വ​രാ​ജ് റൗ​ണ്ട് വ​രെ​യു​ള്ള എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ മാ​ത്ര​മേ തു​റ​ക്കാ​വൂ. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ എ​ന്നിവ തു​റ​ക്ക​രു​ത്.
എം​ജി റോ​ഡ,് ശ​ങ്ക​ര​യ്യ റോ​ഡ് ജം​ഗ്ഷ​ൻ - പൂ​ങ്കു​ന്നം ജം​ഗ്ഷ​ൻ - പാ​ട്ടു​രാ​യ്ക്ക​ൽ - അ​ശ്വി​നി ജം​ഗ്ഷ​ൻ - ചെ​ന്പൂ​ക്കാ​വ്, ആ​ന്പ​ക്കാ​ട​ൻ മൂ​ല, പൗ​ര​സ​മി​തി ജം​ഗ്ഷ​ൻ - മ​നോ​ര​മ സ​ർ​ക്കി​ൾ - മാ​തൃ​ഭൂ​മി സ​ർ​ക്കി​ൾ - വെ​ളി​യ​ന്നൂ​ർ - റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ്, ദി​വാ​ൻ​ജി മൂ​ല, പൂ​ത്തോ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണു വി​ല​ക്ക്.
അ​തി​ഥി​ക​ൾ വേ​ണ്ട
ന​ഗ​ര​ത്തി​ന​ക​ത്തു​ള്ള ഫ്ളാ​റ്റു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു പോ​ലീ​സ്. ഇ​വി​ട​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്യ​രു​ത്. അ​തി​ഥി​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു സാ​രം.
ന​ഗ​ര​ത്തി​ന​ക​ത്തെ ആ​ശു​പ​ത്രി​ക​ൾ, മ​റ്റ് അ​വ​ശ്യ​സേ​വ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കു ജോ​ലി​സ്ഥ​ല​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച ഐ​ഡ​ന്‍റിറ്റി കാ​ർ​ഡ് കൈ​വ​ശം ക​രു​ത​ണം. ഇ​തു ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്പാ​കെ കാ​ണി​ച്ചാ​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​ണ്.
പാ​സു​ക​ൾ​ക്കു
സൂ​ക്ഷ്മ പ​രി​ശോ​ധ​ന
ദേ​വ​സ്വ​ങ്ങ​ളും ക്ഷേ​ത്ര​ങ്ങ​ളും ഓ​രോ ദേ​വ​സ്വ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന പാ​സി​ന്‍റെ എ​ണ്ണം അ​താ​തു ദേ​വ​സ്വ​ങ്ങ​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​റി​യി​ക്ക​ണം. പാ​സു​ക​ൾ നി​ർ​ദ്ദി​ഷ്ട മാ​തൃ​ക​യി​ൽ അ​ച്ച​ടി​ക്ക​ണം. ഫോ​ട്ടോ​യും പേ​രും മൊ​ബൈ​ൽ ന​ന്പ​റും രേ​ഖ​പ്പെ​ടു​ത്ത​ണം. പാ​സ് ന​ൽ​കി​യ​വ​രു​ടെ പ​ട്ടി​ക നാ​ളെ രാ​വി​ലെ പ​ത്തി​നുമു​ന്പ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്കു സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ യോ​ഗ്യ​മാ​യ​താ​ണെ​ന്നു സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷം ദേ​വ​സ്വം അ​ധി​കൃ​ത​ർ​ക്കു പാ​സു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി തി​രി​കെ ന​ൽ​കു​ന്ന​താ​ണ്. ഈ ​പാ​സു​ക​ൾ മാ​ത്ര​മേ ദേ​വ​സ്വം അ​ധി​കൃ​ത​ർ വി​ത​ര​ണം ന​ട​ത്താ​വൂ.