തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ കോവിഡ് വാർഡ്തലത്തിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരുടെ അടിയന്തര യോഗം ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു. ഗ്രാമപഞ്ചായത്തിൽ ഇന്ന് സ്പെഷൽ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടക്കും.
തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലാണ് ക്യാമ്പ് നടത്തുക.
കോവിഡ് പ്രതിരോധ പ്രവർത്തനം
കുറ്റ്യാടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പറ്റി ചർച്ച ചെയ്യുന്നതിനായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വിളിച്ച് ചേർത്ത ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രത്യേക യോഗം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ നടന്ന. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അധ്യക്ഷത വഹിച്ചു.പരിശോധനകൾ ശക്തമാക്കി പൊതു ഇടങ്ങളിലെ കൂട്ടംകൂടൽ നിയന്ത്രിക്കുന്നതിനുംചടങ്ങുകളിലെ അൾക്കൂട്ടം നിരീക്ഷിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
അടിയന്തര യോഗം ഇന്ന്
12:02 AM Apr 21, 2021 | Deepika.com