തിരുവമ്പാടി:തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഏഴുകേസുകള്‍ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ 136 പേരാണ് ചികിത്സയിലുള്ളത്.
3,11,13, 15,16 വാർഡുകളിൽ ഒന്നുവീതവും വീതവും വാർഡ് 12 ൽ 2 പേരുമാണ് കോവിഡ് പോസിറ്റീവായത്. എന്നാൽ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി വരുന്ന സന്ദർഭങ്ങളിൽ പോലും ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തതിനാൽ വാക്സിനേഷൻ നിർത്തിവയ്ക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും വാക്സിൻ ദൗർലഭ്യം മൂലം വാക്സിനേഷൻ നിർത്തിവെച്ചിരിക്കുകയാണ്.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വാക്സിൻ ലഭ്യമാകാത്തതിനാൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്നും വ്യാഴാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് മാറ്റിവെച്ചതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, മെഡിക്കൽ ഓഫീസർ ഡോ.ജലീൽ എന്നിവർ അറിയിച്ചു.