സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് പിന്നാലെ സ്പെഷല്‍ യൂണിറ്റുകളില്‍ നിന്നുള്ള സേനാംഗങ്ങളെ കൂടി പരിശോധനക്കിറക്കി . ജില്ലാ അതിര്‍ത്തികള്‍, തിരക്കേറെയുള്ള നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രി പരിശോധനക്കായാണ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയത്.
ക്രൈംബ്രാഞ്ച്, വിജിലന്‍സ്, സ്റ്റേറ്റ് സ്പെഷല്‍ബ്രാഞ്ച്, കോസ്റ്റല്‍ പോലീസ്, ക്രൈംറെക്കോര്‍ഡ് ബ്യൂറോ, ഐസിടി സെന്റര്‍, പോലീസ് ടെലി കമ്മ്യൂണിക്കേഷന്‍, ആംഡ് പോലീസ് ബറ്റാലിയന് തുടങ്ങി വിഭാഗങ്ങളില്‍ നിന്നുള്ള റൈറ്റര്‍ ഒഴികെയുള്ള എല്ലാവരോടും ഇന്നലെ കണ്ട്രോള് റൂമില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു.
68 പേരാണ് സ്പെഷല്‍ യൂണിറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ കോഴിക്കോട് സിറ്റിയിലേയും റൂറലിലേയും പോലീസ് സ്റ്റേഷനുകളിലേക്ക് താത്കാലികമായി വിന്യസിപ്പിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേഷന് അസി.കമ്മീഷണര്‍ ഇ.എന്‍. സുരേഷിന്റെ നേതൃത്വത്തിലാണ് ഇവരെ വിവിധ സ്റ്റേഷനുകളിലേക്കായി വിന്യസിപ്പിച്ചത്.
രാത്രികാല കര്‍ഫ്യൂ പശ്ചാത്തലത്തില്‍ നഗര പരിധിയില്‍ മാത്രം 40 വാഹനങ്ങര്‍ രാത്രി പട്രോളിംഗ് നടത്തും. ജില്ലാ അതിര്‍ത്തികളാണ് കൂടുതലായും പോലീസിനെ വിന്യസിപ്പിക്കുന്നത്. ഓരോ സ്റ്റേഷനുകളിലേയും പാറാവ്, ജിഡി, അത്യാവശ്യ കോടതി ഡ്യൂട്ടി, റൈറ്റര്‍ എന്നിവരെ മാറ്റി നിര്‍ത്തി മറ്റുള്ളവരുടെ സേവനയും പൂര്‍ണമായും കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഉപയോഗിക്കാനും തീരുമാനമായി. ഓരോ സ്റ്റേഷനിലും നാല് പട്രോളിംഗ് സംഘത്തെ വീതം രൂപീകരിച്ചിട്ടുണ്ട്.
രാത്രി കര്‍ഫ്യൂ ; പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു
12:00 AM Apr 21, 2021 | Deepika.com