താമരശേരി: 12 വര്‍ഷമായി അടച്ചുപൂട്ടിയ മലബാര്‍ ക്രംബ് റബ്ബര്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ സമരത്തിലേയ്ക്ക്. സ്ഥാപനം വിറ്റ് തൊഴിലാളികളുടെ ബാധ്യത തീര്‍ക്കാന്‍ ഹൈക്കോടതി വിധിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കാന്‍ മനേജ്മെന്റ് തയാറായിട്ടില്ല.
ഇതിനെതിരേ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി സമരം നടത്താനൊരുങ്ങുകയാണ് തൊഴിലാളികള്‍.
ജില്ലാ സഹകരണ മാര്‍ക്കറ്റിംഗ് റബര്‍ സൊസൈറ്റിയുടെ കീഴില്‍ കുപ്പായക്കോട് പ്രവര്‍ത്തിച്ചിരുന്ന റബര്‍ ക്രംബ് തൊഴിലാളികളാണ് അനൂകൂല്യങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെടണമെന്ന് സംയുക്ത സമര സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എം.ഡി.ജോര്‍ജ് അധ്യക്ഷത വഹിച്ചു.
മലബാര്‍ ക്രംബ് റബര്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ സമരത്തിലേക്ക്
12:00 AM Apr 21, 2021 | Deepika.com