പേരാമ്പ്ര: പേരാമ്പ്രയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി മാറിയ ഹരിത മിത്രം പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തിലാണു ആദ്യഘട്ട മാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്. പത്തൊമ്പതാം വാര്‍ഡില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം കെ.കെ. പ്രേമന്, ഹരിത കര്‍മ്മ സേന സെക്രട്ടറി സജി ലത, വി.കെ ഭാസ്കരന്, സോമന് എന്നിവര്‍നേതൃത്വം നൽകി. യൂസര്‍ ഫീസ് ഈടാക്കിയാണ് പേരാമ്പ്രയിലെ വിവിധ പ്രദ്ദേശങ്ങളില്‍ നിന്നും ജൈവമാലിന്യം ശേഖരിക്കുന്നത്.
മാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങി
12:00 AM Apr 21, 2021 | Deepika.com