കൽപ്പറ്റ: കൈക്കൂലി ആരോപണം ഉന്നയിച്ചു മേപ്പാടി സ്റ്റേഷനിലെ പോലീസുകാരെ സമൂഹമധ്യത്തിൽ അവഹേളിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു ബിജെപി പ്രാദേശിക നേതാവിനെതിരേ കേസ്. പാർട്ടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷാജിമോൻ ചൂരൽമലക്കെതിരേയാണ് സൈബർ പോലീസ് കേസെടുത്തത്.
കഞ്ചാവ് ഉപയോഗത്തിനു ചൂരൽമലയിലെ ചിലർക്കെതിരേ മേപ്പാടി പോലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഷാജിമോന്റെ പോസ്റ്റ്. പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടം അന്വേഷിക്കണമെന്ന ആവശ്യവും പോസ്റ്റിൽ ഉണ്ടായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്: ബിജെപി നേതാവിനെതിരേ കേസ്
11:55 PM Apr 20, 2021 | Deepika.com