മാനന്തവാടി: സമഗ്ര ശിക്ഷ കേരളം ബിആർസിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ, പഠന സഹായക ഉപകരണങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കു കാഴ്ച, ശ്രവണ, ചലന വൈകല്യ ക്യാന്പിനെത്തുടർന്ന് അനുവദിച്ച സഹായക ഉപകരണങ്ങളും സാന്പത്തിക പ്രതിസന്ധി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസിന് സഹായകമായ ടാബ്ലറ്റുകളുമാണ് വിതരണം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ. മുഹമ്മദലി, ട്രെയിനർ ആർ.ആർ. അനൂപ്കുമാർ, സ്പെഷൽ എഡ്യുക്കേറ്റർ എം.എം. ഇബ്രാഹിം, സി ആർസി കോ ഓർഡിനേറ്റർ കെ.എസ്. ആനന്ദ് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ, പഠന സഹായക ഉപകരണങ്ങൾ വിതരണം ചെയ്തു
11:55 PM Apr 20, 2021 | Deepika.com