കൽപ്പറ്റ: പിണങ്ങോട് അബൂബക്കർ ഹാജിയുടെ നിര്യാണത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് അനുശോചിച്ചു.
മത,രാഷ്ട്രീയ,സാമൂഹിക രംഗങ്ങളിൽ വയനാട് കേരളത്തിന് നൽകിയ മികച്ച സംഭാവനയായിരുന്നു പിണങ്ങോട് അബൂബക്കർ ഹാജി. പ്രവർത്തനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും അദ്ദേഹം സമൂഹത്തിനു നൽകിയ സംഭാവനകൾ എക്കാലവും ഉജ്വല സ്മരണയായി അവശേഷിക്കുമെന്നു സിദ്ദിഖ് അനുശോചന സന്ദേശനത്തിൽ പറഞ്ഞു.
കൽപ്പറ്റ: എസ്വൈഎസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ആദർശശാലിയായ കർമയോഗിയെയാണ് അബൂബക്കർ ഹാജിയുടെ വിയോഗത്തിലൂടെ വയനാടിനു നഷ്ടമായതെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എ. നാസർ മൗലവി, ട്രഷറർ കെ.സി.കെ. തങ്ങൾ എന്നിവർ പ്രസംഗിച്ചു.
.