കൽപ്പറ്റ: ജില്ലയിൽ ഇന്ന് 44 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാ രോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവയ്ക്കു പുറമേ മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, പുൽപ്പള്ളി കമ്മ്യൂണിറ്റി വാക്സിനേഷൻ സെന്റർ, മാനന്തവാടി സെന്റ് ജോസഫ്സ് മൊബൈൽ യൂണിറ്റ്, ബത്തേരി വിക്ടറി ഹോസ്പിറ്റൽ മൊബൈൽ യൂണിറ്റ്, പടിഞ്ഞാറത്തറ എകെജി ഭവൻ, മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ സൗകര്യമുണ്ട്.
ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡുമായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു.
ഇന്ന് 44 കേന്ദ്രങ്ങളിൽ വാക്സിനേഷൻ
11:54 PM Apr 20, 2021 | Deepika.com