തരിയോട്: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുരങ്ങുശല്യം കർഷകരെ വലയ്ക്കുന്നു. തെങ്ങും വാഴയും കൃഷി ചെയ്യുന്നവർ സഹകേടിലാണ്. ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് ഓരോ വർഷവും കുരങ്ങുകൾ നശിപ്പിക്കുന്നത്.
ബൈബിൾ ലാൻഡ്, പാത്താംമൈൽ, എട്ടാംമൈൽ, പാറത്തോട് പ്രദേശങ്ങിലാണു കുരങ്ങുശല്യം രൂക്ഷം. കൂട്ടത്തോടെ തെങ്ങുകളിൽ കയറുന്ന കുരങ്ങുകൾ കുലകൾ നശിപ്പിക്കുകയാണ്. കായ്ഫലമുള്ള നിരവധി തെങ്ങുകൾ തൊടിയിൽ ഉണ്ടായിട്ടും വീട്ടാവശ്യത്തിനുള്ള നാളികേരംപോലും കിട്ടാത്ത സ്ഥിതിയിലാണ് കർഷകർ.
കുരങ്ങുകൾ അക്രമ സ്വഭാവവും കാട്ടുന്നുണ്ട്. കുരങ്ങുശല്യത്തിനു അടിയന്തര പരിഹാരം കാണണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലന്നു കർഷകർ പറയുന്നു.