കൽപ്പറ്റ: വനംവകുപ്പിലെ താത്കാലിക ജീവനക്കാരുടെ ശന്പളം ഉടൻ അനുവദിക്കണമെന്ന് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. മൂന്നുമാസമായി ഫോറസ്റ്റ് വാച്ചർമാർക്ക് ശന്പളം ലഭിക്കുന്നില്ല.
ഫണ്ടില്ല എന്ന കാരണം പറഞ്ഞു ശന്പളം നൽകാതിരിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. താത്കാലിക ഫോറസ്റ്റ് ജീവനക്കാരിൽ ബഹുഭൂരിപക്ഷവും ആദിവാസി വിഭാഗത്തിൽപെട്ടവരാണ്. തുച്ഛമായ ശന്പളത്തിന് ജോലി ചെയ്തു കുടുംബം പുലർത്തുന്ന ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന നിലപാടിൽനിന്നും അധികൃതർ പിൻമാറണം.
വിഷു ആയിട്ട് പോലും ശന്പളം ലഭിക്കാതെ ജീവനക്കാർ ദുരിതത്തിലായിരുന്നു. എത്രയും പെട്ടെന്ന് ജീവനക്കാർക്ക് ശന്പളം നൽകാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. ഇനിയും ജീവനക്കാരുടെ ശന്പളം തടഞ്ഞുവയ്ക്കുന്ന രീതി തുടർന്നാൽ മുഴുവൻ തൊഴിലാളികളെയും അണിനിരത്തി ശക്തമായ സമരപരിപാടികളുമായി എഐടിയുസി മുന്നോട്ടു വരുമെന്നും മുന്നറിയിപ്പ് നൽകി.
യോഗത്തിൽ എം.ആർ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. സജീവൻ, അഭിലാഷ് മക്കിയാട്, സ്റ്റീഫൻ വെള്ളമുണ്ട, ചന്ദ്രൻ തലപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
വനംവകുപ്പിലെ താത്കാലിക ജീവനക്കാരുടെ ശന്പളം ഉടൻ അനുവദിക്കണമെന്ന്
11:54 PM Apr 20, 2021 | Deepika.com