പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പാടിച്ചിറ അറുപതുവല കണ്ണോത്ത് എസ്തപ്പാന്റെ മകൻ ഷൈജു സ്റ്റീഫൻ(45) ഈ മാസം ആറ് മുതൽ കാണാതായിട്ടും പോലീസിന്റെ അന്വേഷണം മന്ദഗതിയിലെന്ന് പരാതി . കർണാടകയിൽ ഇഞ്ചിക്കൃഷി ചെയ്യുന്ന ഷൈജുവിന്റെ കാർ ബൈരക്കുപ്പ മച്ചൂരിൽ വച്ച് കണ്ടെത്തിയിരുന്നു.
പുൽപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടും പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയതെന്നും യുവാവിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. ആഭ്യന്തര മന്ത്രി, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ചെയർമാനായും പഞ്ചായത്തംഗം അമ്മിണി സന്തോഷ് വൈസ് ചെയർമാനായും അറുപത് കവല സെന്റ് ജൂഡ് പള്ളി വികാരി ഫാ. സിജോ മരങ്ങാട്ട് കണ്‍വീനറായും ഷൈജു തോമസ് ജോയിന്റ് കണ്‍വീനറായും അന്‍പത്തൊന്ന് അംഗ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.