പുൽപ്പള്ളി: സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി വണ്ടിക്കടവ് മാവിലാംതോട്ടിലെ പഴശി പാർക്കിൽ വിരിഞ്ഞ സൂര്യകാന്തി പൂക്കൾ. ദിവസേന നൂറുകണക്കിനാളുകളാണ് ഈ കാഴ്ച ആസ്വദിക്കുന്നതിനായി ഇവിടെ എത്തുന്നത്.
കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലാണ് ഇത്രയും മനോഹരമായി സൂര്യകാന്തിപ്പൂക്കൾ പൂത്തു നിൽക്കുന്നത് കാണാനാകുമായിരുന്നത്. രണ്ട് മാസം മുന്പുവരെ ചെണ്ടുമല്ലി പൂക്കളായിരുന്നു പുത്തുലഞ്ഞ് നിന്നിരുന്നത്.
പഴശി പാർക്കിലെ ജീവനക്കാർ തന്നെയാണ് കർണാടകയിൽ നിന്ന് കൊണ്ടുവന്ന സൂര്യകാന്തി വിത്ത് വിതച്ച് പൂപ്പാടം ഒരുക്കിയത്.
ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും നിരവധിയാളുകൾ ഇവിടെ എത്തുന്നുണ്ട്. വരും വർഷങ്ങളിൽ പാർക്കിലെ കൂടുതൽ സ്ഥലത്ത് ചെണ്ടുമല്ലിയും സൂര്യകാന്തിയും കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് ജീവനക്കാർ.
സന്ദർശകരെ ആകർഷിക്കാനായി കൂടുതൽ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. അതേസമയം കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും വിനോദ സഞ്ചാര കേന്ദ്രത്തിനും തിരിച്ചടിയാവുമെന്ന ആശങ്കയുണ്ട്.