കോട്ടയം: നട്ടുവളർത്തിയ കപ്പ വിൽക്കാൻ വിലയും വിപണിയുമില്ലാതെ കർഷകർ. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നട്ട കപ്പ വിളവെടത്തുതീരേണ്ട സമയം കഴിഞ്ഞിട്ടും വിൽക്കാൻ പറ്റാതെ ദുരിതപ്പെടുകയാണ് ഏറെപ്പേരും.
കോവിഡ് മാന്ദ്യത്തിനൊപ്പം ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് വൻതോതിൽ കപ്പ കൃഷി നടത്തിയവർക്കെല്ലാം ഇക്കൊല്ലം കൈപൊള്ളി. ഇതിനൊപ്പം കോവിഡിന്റെ തീവ്രമായ രണ്ടാം വരവുകൂടിയായപ്പോൾ കടുത്ത പ്രതിസന്ധിയിലാണ് ഗ്രാമീണകർഷകർ.
കിലോ 10 രൂപ നിരക്കിൽപോലും പച്ചക്കപ്പ വിൽക്കാനും വാങ്ങാനും സാഹചര്യമില്ല. വേനൽ മഴ വന്നതോടെ പഴയ ചുവട് കപ്പ ഭക്ഷയോഗ്യമല്ലാതായി്. വിൽക്കാനാവുന്നില്ലെങ്കിൽ ഇവ പറിച്ചു മാറ്റി വീണ്ടും കിളച്ചൊരുക്കി അടുത്ത കൃഷി നടത്തേണ്ട സാഹചര്യവും സംജാതമായിരിക്കുന്നു.
റബർ തോട്ടങ്ങൾ വെട്ടിയിടത്തും കൃഷിയിടങ്ങൾ പാട്ടത്തിനെടുത്തും ബാങ്ക് ലോണിൽ വലിയ തോതിൽ കപ്പ നട്ട അയൽക്കൂട്ടങ്ങൾക്കും സ്വാശ്രയ സംഘങ്ങൾക്കുമാണ് ഏറ്റവുമധികം നഷ്ടമുണ്ടായിരിക്കുന്നത്.
വിളവെത്തിയ കപ്പ പറിച്ചുമാറ്റേണ്ട ഗതികേടിൽ കർഷകർ
11:34 PM Apr 20, 2021 | Deepika.com