പാറശാല: അതിർത്തികൾ അടച്ചുപൂട്ടി തമിഴ്നാട് പോലീസ് കോവിഡ് പ്രതിരോധം ശക്തമാക്കിയതിനെ തുടർന്ന് കേരളവും പരിശോധന ശക്തമാക്കി.അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ,റൂറൽ എസ്പി കെ. മധു എന്നവർ സ്ഥലത്തെത്തി പോലീസിന് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇന്നലെ രാവിലെ 11.30 ന് സ്ഥലത്തെത്തിയ ഡിഐജിയും സംഘവും അതിർത്തിയിലെ തമിഴ്നാട് ചെക്ക് പോസ്റ്റും തമിഴ്നാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന കേരളത്തിന്റെ അതിർത്തിയായ അയിൻകാമം സന്ദർശിച്ചു.
രണ്ടു ദിവസമായി മന്ദഗതിയിലായിരുന്ന പരിശോധന കേരള പോലീസും ശക്തമാക്കി. വാഹനങ്ങളെയും , കാൽന ടയാത്രക്കാരെയും രേഖകൾ പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്.
പാസുമായി വരുന്ന വാഹനങ്ങളെയും , ആശുപത്രികൾ ഉൾപ്പടെയുള്ള അവശ്യ സർവീസ് വാഹനങ്ങളെയും കടത്തി വിടുന്നുണ്ട്.
തമിഴ്നാട് അതിർത്തിയിൽ ബസിൽ ഇറങ്ങി കാൽനടയായി അതിർത്തികടക്കാൻ വരുന്ന യാത്രക്കാരെയും രേഖകൾ പരിശോധിച്ചശേഷമാണ് കടത്തി വിടുന്നത്. രേഖകളില്ലാതെ യാത്രക്കാരെ കയറ്റി വരുന്നു ഒാട്ടോറിക്ഷകളെ പോലീസ് തിരിച്ചയക്കുകയാണെങ്കിലും ചരക്കു വാഹനങ്ങൾക്ക് നിയത്രണമില്ല.
അതിർത്തിയിൽ കർശന പരിശോധന: ഡിഐജി സന്ദർശനം നടത്തി
11:27 PM Apr 20, 2021 | Deepika.com