പേരൂർക്കട: തലസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഡിസിപി ഡോ. വൈഭവ് സക്സേന പേരൂർക്കടയിലും പൂജപ്പുരയിലും എത്തി. പേരൂർക്കട പൊതുചന്തയിലും പൂജപ്പുരയിൽ മാളുകളിലും മാർക്കറ്റിലും മറ്റുമാണ് അദ്ദേഹം സന്ദർശനം നടത്തിയത്.
ഡപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ കോവിഡ് സുരക്ഷാ ബോധവത്കരണവും മാസ്ക്ക് വിതരണവും നടത്തി. മാർക്കറ്റുകളിൽ പരിശോധന നടത്തിയ പോലീസ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വ്യാപാരികളോട് നിർദേശിച്ചു. മാസ്ക്ക് ശരിയായ ധരിക്കാതെ പുറത്തിറങ്ങിയവരെ താക്കീത് ചെയ്ത് വിട്ടയച്ചു. ഇരു ചക്രവാഹന യാത്രക്കാർ മാസ്ക്ക് ധരിക്കാതെ ഹെൽമറ്റ് ധരിച്ചെത്തിയവർക്ക് പിഴയിട്ടു. പ്രധാന കവലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ഹോട്ടലുകൾ രാത്രി ഒന്‍പതിനുശേഷം പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസ് പരിശോധന നടത്തി.
സമയം കഴിഞ്ഞിട്ടും ഭക്ഷണ വിതരണം നടത്തിവന്നവരോട് കട അടയ്ക്കാൻ നിർദേശിച്ചു. രാത്രിയിൽ അനാവശ്യമായി യാത്ര ചെയ്തവരെ പരിശോധന നടത്തുകയും താക്കീത് നൽകി വിട്ടയയക്കുകയും ചെയ്തു. ഇന്നും കർശന പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
കോവിഡ് വ്യാപനം: പോലീസ് സുരക്ഷാ ബോധവത്കരണം നടത്തി
11:27 PM Apr 20, 2021 | Deepika.com