കൊച്ചി: കൊച്ചി തുറമുഖത്തുനിന്ന് ഏഴര കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. ബിസ്കറ്റ് രൂപത്തിലാക്കി റഫ്രിജറേറ്ററിനുള്ളില്‍ ഒളിപ്പിച്ചിരുന്ന 14.7 കിലോ സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ പരിശോധനയിൽ പിടികൂടിയത്. 120 സ്വര്‍ണ ബിസ്ക്കറ്റുകളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയെ കസ്റ്റഡിയിലെടുത്തു.
വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ തുറമുഖം വഴി സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വര്‍ണം കണ്ടെത്തിയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ടു മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഡിആര്‍ഐ പരിശോധന നടത്തി. ബിസ്കറ്റ് ഒളിപ്പിച്ചിരുന്ന റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള കാര്‍ഗോ ഒരാഴ്ചമുമ്പ് തുറമുഖത്ത് എത്തിയെന്നാണ് സൂചന. ഇത് കൈപ്പറ്റാനെത്തിയയാളാണു നിലവില്‍ പിടിയിലായിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് എറണാകുളം എസിജെഎം (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതിയില്‍ ഹാജരാക്കും.
സ്വര്‍ണം കടത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഡിആര്‍ഐ അധികൃതർ വ്യക്തമാക്കി.