വടക്കഞ്ചേരി : മഴക്കാലത്തിനു മുന്നേ പാലം പണി പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകി ആരംഭിച്ച മംഗലത്തെ പാലം പണി അഞ്ചുമാസമാകുന്പോഴും പ്രവൃത്തി നടക്കുന്നത് ഇഴഞ്ഞിഴഞ്ഞ്. അഞ്ചോ ആറോ തൊഴിലാളികളെ വെച്ച് മന്ദഗതിയിലാണ് പണികൾ നടക്കുന്നത്.
മഴക്കാലത്തിനു മുന്നേ പാലം പണി കഴിഞ്ഞില്ലെങ്കിൽ ഇവിടെ യാത്ര ദുരിതം കൂടും. സമാന്തര റോഡ് ഒരുക്കാതെ പഴയ പാലം പൊളിച്ച് നീക്കി പുതിയ പാലം പണികൾ നടക്കുന്നതിനാൽ ഇപ്പോൾ കിലോമീറ്ററുകൾ വളഞ്ഞു അപകട മുനന്പിലൂടെ ദേശീയ പാതയിൽ കയറിയാണ് വാഹനങ്ങൾ വടക്കഞ്ചേരി, തൃശൂർ ഭാഗങ്ങളിലേക്ക് വരുന്നത്. സർവീസ് റോഡിൽ നിന്നും വലിയ വാഹനങ്ങൾക്ക് ദേശീയ പാതയിലേക്ക് കയറണമെങ്കിൽ ഡ്രൈവർ നന്നായി വിയർത്ത് വാഹനം പല തവണ മുന്നോട്ടും പുറകോട്ടും എടുത്ത് തിരിക്കണം. ഈ സമയം ദേശീയ പാതയിലൂടെ പാഞ്ഞു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടി ഒഴിവാക്കി വേണം ഭാരവാഹനങ്ങൾക്ക് ദേശീയ പാതയിലേക്ക് കയറികൂടാൻ. ഇരുചക്രവാഹനയാത്രികർ എൻഎച്ചിലെ പുതിയ പാലത്തിന്റെ നടപ്പാത വഴിയാണ് പ്രാണനടക്കി പിടിച്ച് വാഹനം കടത്തികൊണ്ടു പോകുന്നത്.
പെട്രോൾ വില ഉയർന്നു നിൽക്കുന്നതിനാൽ കൂടുതൽ ദൂരം വളഞ്ഞുള്ള യാത്രനഷ്ട കണക്കുകൾ കൂട്ടുമെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ ഡിസംബർ നാലിനാണ് പഴയപാലം പൊളിച്ച് നീക്കി പുതിയ പാലത്തിനുള്ള പ്രവൃത്തികൾ തുടങ്ങിയത്.
ആറുമാസം കൊണ്ട് പാലം യാഥാർത്ഥ്യമാകുമെന്നായിരുന്നു ഉറപ്പ്. എന്നാൽ ഇത്തരത്തിൽ ഇഴഞ്ഞിഴഞ്ഞുള്ള പണി തുടർന്നാൽ ജൂണിലും പാലം പണി കഴിയാനുള്ള സാധ്യതയില്ലെന്നാണ് ചുണ്ടിക്കാട്ടുന്നത്.
വലത് ഭാഗത്ത് ഒന്നര മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ ഏഴര മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. 56 മീറ്ററാണ് നീളം. 3.80 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചിട്ടുള്ളത്. ഗതാഗതം പൂർണ്ണമായും നിരോധിച്ച് വർക്ക് നടത്തുന്പോൾ ഉണ്ടാകേണ്ട വേഗത പാലം പണിയിൽ കാണുന്നില്ലെന്നാണ് ആക്ഷേപം. പാലം പണിക്കായി ഗതാഗതം നിരോധിച്ചതോടെ ഇരുവശത്തേയും കച്ചവട സ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടും അതുവരെ മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ നിന്നുള്ള വാഹനങ്ങൾക്ക് ദേശീയ പാതയിലേക്ക് കയറാൻ പാലത്തിനടുത്ത് തന്നെ താല്ക്കാലിക വഴി തുറക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികളും ബസ് ഉടമകളും രംഗത്ത് വന്നിരുന്നു. മന്ത്രി എ.കെ.ബാലന്റെ ശ്രമഫലമായാണ് പാലം പുതുക്കി പണിയാൻ നടപടിയായത്. എന്നാൽ ബാലൻ ഇക്കുറി തെരഞ്ഞെടുപ്പ് രംഗത്ത് ഇല്ലാത്തതിനാൽ തുടങ്ങി വെച്ച പ്രവർത്തനങ്ങിലെ പൂർത്തീകരണങ്ങളിൽ ജനങ്ങൾക്കും ആശങ്കകളുണ്ട്.