മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: അഗ്നിരക്ഷാ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള വിജിലൻസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി.
ഫയർ ആന്റ് റസ്ക്യു സ്റ്റേഷൻ, ജില്ലാ ഫയർ ഓഫീസ്, റീജണൽ ഫയർ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മാസവും നൽകുന്ന എൻഒസികൾ ബന്ധപ്പെട്ട രേഖകൾ സഹിതം വിജിലൻസ് പരിശോധിക്കുന്നതിനു നടപടികൾ തുടങ്ങി. ആവശ്യം വരുന്ന പക്ഷം ഇനി മുതൽ സ്ഥല പരിശോധനയും നടത്തും.
ഒരു മാസം കുറഞ്ഞത് 10 അപേക്ഷകളെങ്കിലും പരിശോധിക്കാനാണ് തീരുമാനം. ജീവനക്കാർക്കിടയിൽ വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉണ്ടായാലും ഇനി മുതൽ വിജിലൻസിന്റ ഇടപെടൽ ഉണ്ടാവും.
ഇതോടൊപ്പം അപകടസാധ്യതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലും വേനലിന്റെ കാഠിന്യത്തിൽ തീപിടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളടക്കമുള്ള സ്ഥലങ്ങളിലും പ്രത്യേക നിരീക്ഷണം നടത്താൻ അഗ്നിരക്ഷാസേനയുടെ ഭാഗത്തുനിന്നും നടപടികൾ ഉറപ്പുവരുത്തും.
ഇക്കാര്യത്തിലും വിജിലൻസ് നിരീക്ഷണമുണ്ടാവും. പെട്രോളിയം ഉൽപന്നങ്ങൾ വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നതിലും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് കർശനമായി നിരീക്ഷിക്കണം. കൂടാതെ അഗ്നി രക്ഷാസേനയുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള കെട്ടിടങ്ങൾ പടക്ക നിർമ്മാണ ശാലകൾ, വിൽപ്പന കേന്ദ്രങ്ങൾ എൽപിജി ബോട്ടിൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ പരിശോധന കർക്കശമാക്കാനും ധാരണയായിട്ടുണ്ട്.
ഇതിനുപുറമേ അഗ്നിരക്ഷാ വകുപ്പിന്റെ അനുമതി ലഭിച്ചതും മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ പരിശോധനകൾ കർക്കശം ആക്കാനാണ് തീരുമാനം. നിയമലംഘനം കണ്ടെത്തിയ ശേഷം നോട്ടീസ് നൽകിയിട്ടും സുരക്ഷാ ഉറപ്പാക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കാനും തീരുമാനമുണ്ട്.
അഗ്നി രക്ഷാ വകുപ്പിൽ നിന്ന് ലഭിക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാതിരിക്കുന്ന സാഹചര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ഇതോടൊപ്പം ഉദ്യോഗസ്ഥന്മാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതടക്കമുള്ള പരാതികൾക്കും പരിഹാരം കാണാനാണ് തീരുമാനം.
അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികൾ ഫോണ് മുഖേനയോ എസ്എംഎസ് സംവിധാനത്തിലോ നൽകാനും ക്രമീകരണം ഏർപ്പെടുത്തും. അഗ്നിരക്ഷ സേനയുടെയുടെ പ്രവർത്തനങ്ങൾ സുതാര്യവും സമയബന്ധിതവുമാക്കാൻ വേണ്ടിയാണ് ആഭ്യന്തര വിജിലൻസ് ആന്റ് ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തിയത്.
വിവിധ വിഭാഗങ്ങളിലുള്ള നിരാക്ഷേപ പത്രങ്ങൾ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് അഗ്നി രക്ഷ സേനയിൽ അഭ്യന്തര വിജിലൻസ് സംവിധാനത്തിന് നടപടികൾ ഉണ്ടായത്.
അതേ സമയം മതിയായ സുരക്ഷ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് അഗ്നി രക്ഷ സേനയുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതന്നും സ്വന്തം ജീവൻ അപകടത്തിൽ പെടുത്തിയാണ് പലപ്പോഴും അഗ്നി രക്ഷ സേന, രക്ഷാപ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്നതതെന്നും പരാതിയുണ്ട്. ഇക്കാര്യം ബോധപൂർവ്വം അധികാരികൾ മറന്നു പോവുകയാണെന്നും സേനയുടെ ഉള്ളിൽനിന്നും വിമർശനം ഉയർന്നിട്ടുണ്ട്.