നെന്മാറ : കൊയ്തൊഴിഞ്ഞ നെൽപ്പാടങ്ങളിൽ വേനൽമഴ ലഭിച്ചതോടെ ഉഴുതുമറിച്ച് നെൽപ്പാടങ്ങളിൽ നടീലിന് തയ്യാറാവുന്ന കർഷകർ പച്ചില വള ചെടികളുടെ വിത്ത് വിത ആരംഭിച്ചു.
പൂട്ടിയിട്ട നെൽപ്പാടങ്ങളിൽ പച്ചില വള വിത്ത് വിതച്ച ശേഷം ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചാണ് പച്ചില വള ചെടി വളർത്തുന്നത്.
നെൽപ്പാടങ്ങളിലെ ചെറിയ ഈർപ്പത്തിൽ വരൾച്ചയെ പ്രതിരോധിച്ച് പെട്ടെന്ന് വളരുന്ന ഡെയിഞ്ച ഇനത്തിൽ പെട്ട പച്ചില വള വിത്താണ് വ്യാപകമായി ഉപയോഗിക്കുന്നത്. ചണ്ണന്പ്, കൊഴിഞ്ഞിൽ തുടങ്ങിയ വിവിധതരം പച്ചില വള ചെടികൾ ഉണ്ടെങ്കിലും വ്യാപകമായി ഡെയിഞ്ചയാണ് കർഷകർ കൂടുതലായി ഉപയോഗിക്കുന്നത്.
35-45 ദിവസങ്ങൾക്കകം ഡെയിഞ്ച ഉഴുതുമറിക്കാൻ പാകമാകും ജൂണ്‍ ആദ്യവാരത്തോടെ മഴ ആരംഭിച്ച നെൽപ്പാടങ്ങളിൽ വെള്ളം നിറഞ്ഞയുടൻ ഡെയിഞ്ച ഉഴുതുമറിച്ച് മണ്ണിൽ പച്ചില വളമായി ചേർക്കുകയും തുടർന്ന് ഞാറുനടീൽ നടത്തുകയുമാണ് ചെയ്യാറുള്ളത്.
ഒന്നാം വിളക്ക് വാരിപൂ, കള, വെള്ളക്കെട്ട് എന്നിവ കൂടുതലായി അനുഭവപ്പെടുന്നതും പൊടിവിത നടത്താൻ കഴിയാത്ത പാടങ്ങളിലുമാണ് കർഷകർ കൂടുതലായി പച്ചില വള ചെടികൾ വിതയ്ക്കുന്നത്.
പച്ചില വള ചെടികൾ വിതയ്ക്കുന്നതും പൊടി വിതയിൽ നെല്ലിനൊപ്പം മാത്രം വളരുന്നതും കതിർ വരുന്പോൾ മാത്രം തിരിച്ചറിയുന്ന വരിനെല്ലിനെ ഇല്ലാതാക്കാനും കഴിയുമെന്ന് കർഷകർ പറയുന്നു. പെട്ടെന്ന് വളർച്ച എത്തുന്ന പച്ചില വള ചെടിയായതിനാൽ ഹെക്ടറിന് 10 മുതൽ 15 ടണ്‍ വരെ ജൈവവളം ഇതിലൂടെ ലഭിക്കുമെന്ന് കാർഷിക വിദഗ്ധർ പറയുന്നു.
മുൻവർഷങ്ങളിൽ കൃഷിഭവനുകൾ മുഖേന സബ്സിഡിനിരക്കിൽ കർഷകർക്ക് പച്ചിലവളം വിത്തുകൾ വിതരണം ചെയ്യുകയും പച്ചില വള ചെടി വളർത്തുന്നതിന് കർഷകരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നത് മഴ കുറവ് അനുഭവപ്പെട്ട വർഷങ്ങളിൽ സമയത്തിന് ഉഴുതുമറിക്കാൻ കഴിയാതിരുന്നതിനാൽ.
പച്ചിലവള ച്ചെടികൾ വളർച്ചകൂടി ഉഴുതുമറിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതിന്റെ പേരിൽ ഒന്നു രണ്ടു വർഷമായി പ്രോത്സാഹിപ്പിക്കുന്നില്ല.
തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചില വള ചെടികളായ ഡെയിഞ്ചയുടെ വിത്താണ് വ്യാപകമായി കർഷകർ വാങ്ങി ഉപയോഗിക്കുന്നത് തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന ഡെയിഞ്ച വിത്ത് കേരളത്തിൽ കിലോഗ്രാമിന് 55 മുതൽ 65 രൂപ വരെ വിപണിയിൽ വിലയുണ്ട്.
ഒരേക്കർ നെൽപ്പാടത്ത് 5 മുതൽ 10 വരെ കിലോ വിത്ത് കർഷകർ വിതയ്ക്കുന്നുണ്ട്.
പൊള്ളാച്ചി, കോയന്പത്തൂർ, ഉടുമൽപേട്ട, പ്രദേശങ്ങളിൽ പച്ചില വള ചെടികളുടെ വിത്തുകൾ 2530 രൂപയ്ക്ക് ലഭിക്കുമെങ്കിലും കൊറോണ വ്യാപനത്തോടെ ഗതാഗത നിയന്ത്രണവും ഈ പാസും വന്നതിനാൽ കർഷകർ സംഘടിച്ച് കുറഞ്ഞ നിരക്കിൽ വിത്ത് വാങ്ങിക്കൊണ്ടു വന്ന് ഉപയോഗിച്ചിരുന്നത് ഈ വർഷം കഴിയാതെ പോയതിനാൽ ഉയർന്ന നിരക്കിൽ പ്രാദേശിക വിപണിയിൽ നിന്ന് തന്നെ വിത്തു വാങ്ങിയാണ് കർഷകർ ഉപയോഗിക്കുന്നത്.