+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്സിൻ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യർമാർ

ആ​ല​ത്തൂ​ർ : വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് പ്രേ​ര​ണ ന​ൽ​കി​ക്കൊ​ണ്ട് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ്. തു​ട​ര​ണം ജാ​ഗ്ര​ത എ​ന്ന കോ​വി​ഡ് ബോ​ധ​വ​ൽ​ക്ക​ര​ണ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ’ജോ​യി​ൻ ട
വാ​ക്സിൻ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി  എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യർമാർ
ആ​ല​ത്തൂ​ർ : വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് പ്രേ​ര​ണ ന​ൽ​കി​ക്കൊ​ണ്ട് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ്. തു​ട​ര​ണം ജാ​ഗ്ര​ത എ​ന്ന കോ​വി​ഡ് ബോ​ധ​വ​ൽ​ക്ക​ര​ണ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ’ജോ​യി​ൻ ടി​ക്ക ഉ​ത്സ​വ്’ പോ​സ്റ്റ​റു​ക​ളു​മാ​യി സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ​യും വീ​ടി​ന് അ​ടു​ത്തു​ള്ള ബ​ന്ധു​ക്ക​ളെ​യും വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
സ്വ​ന്തം വീ​ടി​ന്‍റെ മു​ൻ​പി​ൽ പോ​സ്റ്റ​റു​മാ​യി നി​ന്നു​കൊ​ണ്ട് പൊ​തു ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക തു​ട​ങ്ങി വി​വി​ധ രീ​തി​ക​ളി​ലൂ​ടെ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള ദൗ​ത്യ​ത്തി​ൽ പ​ങ്കു​കൊ​ള്ളു​വാ​ൻ ആ​ല​ത്തൂ​ർ ഗേ​ൾ​സ് സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ല​ക്ഷ്യ​മി​ടു​ന്നു കൂ​ടാ​തെ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ചാ​ർ​ട്ട്, പേ​പ്പ​ർ, ക​ള​ർ പേ​ന​ക​ൾ എ​ന്നി​വ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലും തു​ണി, ഫാ​ബ്രി​ക് പെ​യി​ന്‍റ് കാ​പ്പി​പ്പൊ​ടി, ഇ​ല​ച്ചാ​റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പോ​സ്റ്റ​റു​ക​ൾ കു​ട്ടി​ക​ൾ സ്വ​യം ത​യ്യാ​റാ​ക്കി​ക്കൊ​ണ്ടാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് എ​ന്ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഇ​ന്ദു​മ​തി അ​ന്ത​ർ​ജ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.