കോയന്പത്തൂർ : പൊള്ളാച്ചിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആഴിയാർ ഡാമിലും അതിനു ചുറ്റുമുള്ള പാർക്കിലും സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കൊറോണ അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സന്ദർശകരെ നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചത്.
ഇതേ തുടർന്ന് പ്രവേശന കവാടങ്ങൾ അടച്ച് വാതിലുകൾക്ക് മുൻപിൽ കൊറോണ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു. അതുപോലെ തന്നെ കൊറോണ സാഹചര്യം കണക്കിലെടുത്ത് ഇന്നു മുതൽ മങ്കി ഫാൾസിലും സന്ദർശകർക്ക് പ്രവേശനം നിയന്ത്രിച്ചതായി വനം വകുപ്പ് അറിയിച്ചു.
നടൻ വിവേകിന്റെ സ്മരണാർഥം
വൃക്ഷത്തൈകൾ നട്ടു
കോയന്പത്തൂർ : അന്തരിച്ച ചലച്ചിത്ര ഹാസ്യതാരവും പരിസ്ഥിതി പ്രവർത്തകനുമായ വിവേകിന്റെ സ്മരണാർത്ഥം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
കോയന്പത്തൂർ ജില്ലാ നടികർ സംഘം സംഘടനയുടെ നേതൃത്വത്തിലാണ് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചത്. ആത്തുപ്പാലത്തിൽ നടന്ന പരിപാടിക്ക് കോയന്പത്തൂർ നടികർ സംഘം പ്രസിഡന്റ് ഷാഹുൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരങ്ങളായ രാജ സിംഹൻ, ചാപ്ലിൻ ബാലു, വിജയ് മക്കൾ ഇയക്കം സംഘടന വിദ്യാർത്ഥി വിഭാഗം പ്രസിഡന്റ് ബാബു എന്നിവർ അതിഥികളായി പങ്കെടുത്ത് വിവേകിന് മെഴുകുതിരി കളേന്തി ആദരാഞ്ജലികളർപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ സ്മരണാർത്ഥം 59 വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
വാൽപ്പാറയ്ക്കു ഇളവുനല്കണം
കോയന്പത്തൂർ : സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിയന്ത്രണങ്ങളിൽ നിന്നു വാൽപ്പാറയ്ക്കു മാത്രം ഇളവു നൽകണമെന്ന് വാൽപ്പാറയിലെ വ്യാപാരികളുടെ ഏകോപന സമിതി ആവശ്യപ്പെട്ടു. വാൽപ്പാറയിലും പരിസര പ്രദേശങ്ങളിലെയും തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അവധി ദിവസമായ ഞായറാഴ്ച്ചയാണ് അടുത്ത ഒരാഴ്ച്ചത്തേക്ക് ആവശ്യമായ പച്ചക്കറികളും പലചരക്കും വാങ്ങുന്നത്. ലോക്ക് ഡൗണ് വാൽപ്പാറയിലെ വ്യാപാരികളെ പ്രതികൂലമായി ബാധിക്കും.
അതിനാൽ ഞായർ ലോക്ഡൗണിൽ നിന്നും വാൽപ്പാറയ്ക്ക് ഇളവു നൽകണമെന്നും ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് വ്യാഴാഴ്ച്ച സർക്കാരിന്റെ ശ്രദ്ധ തിരിക്കാൻ സമരം നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു.
വിദ്യാർഥികൾ അറസ്റ്റിൽ
കോയന്പത്തൂർ : ബസ് കണ്ണാടി എറിഞ്ഞുടച്ച ഹിന്ദു മുന്നണി പ്രവർത്തകരെ സെൽവപുരം പോലീസ് പിടികൂടി. സ്വകാര്യ കോളജ് വിദ്യാർത്ഥികളായ രാഹുൽ (19), രാജേന്ദ്രൻ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സെൽവപുരം റൂട്ടിലോടിയ സ്വകാര്യ ബസിനു നേരെ ചിലർ കല്ലെറിഞ്ഞതിൽ ബസിന്റെ മുൻവശത്തെചില്ല് തകർന്നിരുന്നു.
ഇതു സംബന്ധിച്ച് ഡ്രൈവർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ചില്ല് എറിഞ്ഞുടച്ച രാഹുൽ, രാജേന്ദ്രൻ എന്നിവരെ അറസ്റ്റുചെയ്യുകയായിരുന്നു.
കഞ്ചാവുമായി പിടിയിൽ
കോയന്പത്തൂർ : സൂലൂരിൽ കഞ്ചാവ് വിൽപ്പന നടത്തിയ ഒഡീഷ സ്വദേശീകളായ സഹോദരങ്ങൾ പിടിയിൽ. രംഗനാഥപുരത്തെ സ്വകാര്യ കന്പനിയിലെ ജീവനക്കാരായ സുസ്മന്ദ് ബിസ്വാൻ (31), സഹോദരൻ സുമന്ദ് ബിസ്വാൻ (30) എന്നിവരാണ് അറസ്റ്റിലായത്.
ഭാരതിപുരത്തിൽ കഞ്ചാവ് വിൽക്കുന്നതായി പോലീസിനു ലഭിച്ച വിവരത്തെ തുടർന്ന് സൂലൂർ ഇൻസ്പെക്ടർ മുരുകേശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും 1.100 കിലോ കഞ്ചാവും, രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.