അഗളി : വയലൂർ ഇൻഫെന്റ് ജീസസ് ദേവാലയത്തിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിനും വി.വർഗീസ് സഹദായുടെ തിരുനാളിനുമായി എത്തിച്ചേർന്ന പാലക്കാട് രൂപത പ്രഥമ സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന് ഇടവക ജനം ഹൃദ്യമായ സ്വീകരണം നൽകി.
തുടർന്ന് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാനക്കും ദിവ്യകാരുണ്യ സ്വീകരണത്തിനും ബിഷപ്പ് മുഖ്യ കാർമികത്വം വഹിച്ചു.
ഇടവകയിലെ മുൻ വികാരി ഫാ.ജിന്േറാ കോയിക്കക്കുന്നേൽ, ശാന്തിഗ്രാം ആശ്രമ സുപ്പീരിയർ ഫാ.ജോബി ഇടത്തിനാൽ, ഇടവക വികാരി ഫാ. ബെന്നി അക്കൂറ്റ് എന്നിവർ സഹ കാർമികത്വം വഹിച്ചു.
വി.കുർബാനക്ക് ശേഷം ദേവാലയത്തിന്റെ മുൻപിൽ പുതുതായി സ്ഥാപിച്ച കൽക്കുരിശിന്റെ വെഞ്ചിരിപ്പും ബിഷപ്പ് നിർവഹിച്ചു. ഇടവക വികാരി ഫാ.ബെന്നി അക്കൂറ്റ് കൈക്കാരന്മാരായ സാന്റോപോത്തനാമൂഴി, സാബു ചക്കാലത്തറ എന്നിവർ നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു തിരുകർമങ്ങൾ.