ഒറ്റപ്പാലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും പ്ലാസ്റ്റിക് പരിശോധനകൾ അവസാനിപ്പിച്ചു.
നിരോധിത പ്ലാസ്റ്റിക് വ്യാപകം. കേരളം പൂർണമായും നാടുകടത്തിയ പ്ലാസ്റ്റിക്കുകൾ കോവിഡ് കാലം മറയാക്കിയാണ് സമീപകാലത്ത് മെല്ലെ രംഗ പ്രവേശനം ചെയ്തത്. ഇപ്പോഴിത് വ്യാപകമായി കൊണ്ടിരിക്കുകയാണ്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ളവ വഴിയോര കടകളിലും കച്ചവട സ്ഥാപനങ്ങളിലും വീണ്ടും സുലഭമാണ്. പരിശോധനകൾ കുറഞ്ഞതോടു കൂടിയാണ് ഇവ വീണ്ടും രംഗപ്രവേശനം ചെയ്തത്.
പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചിയും പേപ്പർ ബാഗുകളും ഉപയോഗിക്കണം എന്നാണ് ചട്ടം. എന്നാൽ വഴിയോരങ്ങളിൽ ചില്ലറ വില്പന നടത്തുന്ന പഴം,പച്ചക്കറി കടകളിൽ അടക്കം നിരോധിത ക്യാരി ബാഗ ുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
മുഖാവരണം വിൽക്കുന്നവർ പോലും കുറഞ്ഞ നിലവാരമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കുന്നുണ്ട്. മത്സ്യ മാംസ കടകളിലും പല നിറങ്ങളിലുമുള്ള പ്ലാസ്റ്റിക്ക് കവറുകൾ വന്നു തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ബേക്കറികൾ, പലവ്യഞ്ജന വില്പനശാലകൾ, മറ്റു കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വീണ്ടും സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അധികൃതരാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കെതിരെയുള്ള പരിശോധനകൾ നടത്തിവന്നിരുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് ആദ്യം പതിനായിരം രൂപയും ആവർത്തിച്ചാൽ 25,000 രൂപയും പിഴ ഈടാക്കിയിരുന്നു. എന്നാൽ പിന്നീട് ഇത് നിലച്ച അവസ്ഥയാണ്.
കോവിഡ് കാലം തുടങ്ങിയതോടെ പരിശോധനകൾ നാമമാത്രമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധന കർശനമാക്കിയാൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാവും.
പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ വ്യാപാരികളുടെ സമ്മർദ്ദത്തിന് അധികൃതർ വഴങ്ങുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.
കോവിഡ് പ്രശ്നത്തെ അതിജീവിക്കുന്നതിനിടയിൽ നിരോധിച്ച പ്ലാസ്റ്റിക് വീണ്ടുമെത്തുന്നത് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
വ്യാപകമായി പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാതയോരത്തും മറ്റും കിടക്കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.
വൈറസ് വ്യാപന സാധ്യത ഉള്ളതിനാൽ ചായക്കടകളിൽ ഡിസ്പോസിബിൾ ഗ്ലാസ്സുകളാണ് ഉപയോഗിക്കുന്നത്. ഇതിലും പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്.
ഹോട്ടലുകളിൽ ഭക്ഷണം വിളന്പുന്ന പ്ലേറ്റുകളിലും പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിരത്തുവക്കിൽ കെട്ടിക്കിടക്കുന്നത് പതിവ് കാഴ്ചയായി തുടങ്ങിയിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വീണ്ടും എത്തുന്നത് തടയാനും കടകളിലും മറ്റും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ സഹായത്തോടെ പരിശോധനകൾ നടത്താനുമുള്ള ഹരിത കേരള മിഷന്റെ തീരുമാനം നടപ്പാക്കാത്ത അവസ്ഥയാണ് ഉള്ളത്.
തമിഴ്നാട്ടിൽ നിന്നാണ് നിരോധിച്ച പ്ലാസ്റ്റിക് കവറുകളുടെ വരവ്. ഇതിന് പ്രത്യേകം ഏജന്റുമാരും ഉണ്ട്. ഇവർ വഴിയാണ് വിവിധ കച്ചവട സ്ഥാപനങ്ങളിലേക്ക് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എത്തുന്നത്.
രഹസ്യമായും പരസ്യമായും നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകൾ മിക്ക സ്ഥാപനങ്ങളിലും ലഭ്യമാണ്.
അടിയന്തരമായി ശക്തമായ പരിശോധനകൾ നടത്താത്ത പക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നാടും നഗരവും വീണ്ടും പഴയതുപോലെ നിറയും എന്ന കാര്യം ഉറപ്പാണ്. അതേസമയം പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് പകരം ബദൽ ഉൽപ്പന്നങ്ങൾ കിട്ടാനില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം ഇപ്പോൾ ലഭ്യമാകുന്നത് പേപ്പർ ബാഗുകൾ ആണ്. എന്നാൽ ഇവ കാര്യക്ഷമമായ ഉപയോഗത്തിന് പര്യാപ്തമല്ല. ഇതാണ് വീണ്ടും പ്ലാസ്റ്റിക്കിലേക്ക് തന്നെ വഴി തിരിയാൻ ആളുകളെ പ്രേരിപ്പിക്കുന്നതും.