മലന്പുഴ : ഭൗമദിനമായ നാളെ ജില്ലാ ജയിലിൽ നക്ഷത്ര വനം ഒരുക്കുന്നു. അടക്കാപുത്തൂർ സംസ്കൃതിയുടേയും കേരള ജൈവ സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ആണ് നക്ഷത്ര വനം ഒരുക്കുന്നത്. അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളുടെ വൃക്ഷ തൈകൾ നട്ടുകൊണ്ട് നക്ഷത്ര വനം തയ്യാറാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നാളെ വൈകുന്നേരം നാലിനു പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ അറിയിച്ചു.