+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ത​ൽ​പ്പു​റ്റ് കി​ള​ച്ച​പ്പോ​ൾ നി​ല​മാ​ങ്ങ..!

ക​ല്ല​ടി​ക്കോ​ട് : മാ​ച്ചാ​ന്തോ​ട് സ്വ​ദേ​ശി ഉ​ബൈ​ദു​ള്ള​യു​ടെ തൊ​ടി​യി​ൽ നി​ന്നും ല​ഭി​ച്ച നി​ല​മാ​ങ്ങ കൗ​തു​ക​മാ​യി. തൊ​ടി​യി​ലെ ചി​ത​ൽ​പ്പു​റ്റ് കി​ള​ച്ച​പ്പോ​ഴാ​ണ് ഇ​വ കി​ട്ടി​യ​ത്. വ​ള​ര
ചി​ത​ൽ​പ്പു​റ്റ് കി​ള​ച്ച​പ്പോ​ൾ നി​ല​മാ​ങ്ങ..!
ക​ല്ല​ടി​ക്കോ​ട് : മാ​ച്ചാ​ന്തോ​ട് സ്വ​ദേ​ശി ഉ​ബൈ​ദു​ള്ള​യു​ടെ തൊ​ടി​യി​ൽ നി​ന്നും ല​ഭി​ച്ച നി​ല​മാ​ങ്ങ കൗ​തു​ക​മാ​യി. തൊ​ടി​യി​ലെ ചി​ത​ൽ​പ്പു​റ്റ് കി​ള​ച്ച​പ്പോ​ഴാ​ണ് ഇ​വ കി​ട്ടി​യ​ത്.

വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണു​ന്ന അ​മൂ​ല്യ​മാ​യ ഒൗ​ഷ​ധ​ക്കൂ​ണാ​ണി​ത്. ഞെ​ട്ടു​ള്ള മാ​ങ്ങ​യെ​പ്പോ​ലി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​തി​ന് നി​ല​മാ​ങ്ങ​യെ​ന്ന പേ​രു​വ​ന്ന​ത്.

ചി​ത​ൽ​ക്കി​ഴ​ങ്ങ് എ​ന്നു​കൂ​ടി പേ​രു​ള്ള നി​ല​മാ​ങ്ങ​യു​ടെ ശാ​സ്ത്ര​നാ​മം സ്ക്ള​റോ​ട്ടി​യം സ്റ്റി​പി​റ്റാ​റ്റം എ​ന്നാ​ണ്. പ​ഴ​യ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ലും ചി​ത​ൽ പു​റ്റു​ക​ളി​ലും വ​ള​രു​ന്ന നി​ല​മാ​ങ്ങ പാ​ൽ​ച്ചി​ത​ലി​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​ണ്. വ​യ​നാ​ട്ടി​ലെ സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ന്ധ​ഒൗ​ഷ​ധ​കൂ​ണു​ക​ൾ ന്ധ​എ​ന്ന പു​സ്ത​ക​ത്തി​ൽ ഇ​തി​നെ പ​റ്റി വി​ശ​ദ​മാ​യി പ​റ​യു​ന്നു​ണ്ട്.

മി​ഥു​നം, ക​ർ​ക്ക​ട​കം മാ​സ​ങ്ങ​ളി​ൽ മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് ക​റു​ത്ത​പൊ​ടി​ക​ളോ​ട് കൂ​ടി​യ നാ​രു​ക​ൾ (മൈ​സീ​ലി​യം) പൊ​ന്തി വ​രാ​റു​ണ്ട്. ഇ​ത് നി​ല​മാ​ങ്ങ​യി​ൽ നി​ന്ന് വ​രു​ന്ന​താ​ണ്.

ഒൗ​ഷ​ധ ക​ല​വ​റ​യാ​ണ് നി​ല​മാ​ങ്ങ. കോ​ള​റ പ​ട​ർ​ന്നു​പി​ടി​ച്ച കാ​ല​ത്ത് ഇ​ത് മ​രു​ന്നാ​യി ന​ൽ​കി​യി​രു​ന്നു.

ചു​മ, മ​ഞ്ഞ​പ്പി​ത്തം, വ​യ​റു​വേ​ദ​ന, നേ​ത്ര​രോ​ഗ​ങ്ങ​ൾ, ഛർ​ദ്ദി, ശ​രീ​ര​വേ​ദ​ന എ​ന്നി​വ​യ്ക്കെ​ല്ലാ​മു​ള്ള ഒൗ​ഷ​ധ​മാ​ണ് നി​ല​മാ​ങ്ങ. രാ​സ​വ​ളം, കീ​ട​നാ​ശി​നി എ​ന്നി​വ​യു​ടെ പ്ര​യോ​ഗ​ത്താ​ൽ മ​ണ്ണു ന​ശി​ച്ച​താ​ണ് നി​ല​മാ​ങ്ങ​ക​ൾ നാ​മാ​വ​ശേ​ഷ​മാ​കാ​ൻ കാ​ര​ണം. മ​ണ്‍​ത​റ​ക​ളു​ള്ള വീ​ടു​ക​ൾ മാ​റി കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ ആ​യ​തോ​ടെ ഇ​വ ഇ​ല്ലാ​താ​യി. അ​വ​ശേ​ഷി​ക്കു​ന്ന പ​ഴ​യ വീ​ടു​ക​ളു​ടെ ത​റ​ക​ൾ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ വെ​ച്ച് പൊ​ളി​ക്കു​ന്പോ​ൾ ആ​രും ശ്ര​ദ്ധി​ക്കാ​തെ ഇ​വ ന​ശി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ട്ടാ​ന്പി ഓ​ങ്ങ​ല്ലൂ​രി​ലു​ള്ള പേ​രാ​മം​ഗ​ലൂ​ർ മ​ന​യി​ൽ നി​ല​മാ​ങ്ങ ഉ​ണ​ക്കി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ ഭ​ദ്ര​കാ​ളി​ക്ഷേ​ത്രം പു​തു​ക്കി പ​ണി​യാ​ൻ ത​റ കീ​റി​യ​പ്പോ​ഴാ​ണ് ഇ​ത് ക​ണ്ട​ത്. അ​പൂ​ർ​വ വ​സ്തു​വാ​യ​തി​നാ​ൽ സൂ​ക്ഷി​ച്ചു​വെ​ച്ചു. ഇ​ത് കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ വ​രു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച നി​ല​മാ​ങ്ങ​ക​ൾ ത​ച്ച​ന്പാ​റ ഇ​ക്കോ ഷോ​പ്പി​ൽ സൂ​ക്ഷി​ക്കാ​നാ​ണ് തീ​രു​മാ​നം. കേ​ര​ള​ത്തി​ലെ വി​വി​ധ കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ ത​ച്ച​ന്പാ​റ ക​ർ​ഷ​ക​രു​ടെ സ്റ്റാ​ളി​ൽ ഇ​നി​മു​ത​ൽ ഇ​തു​കാ​ണാം.