തൃശൂർ: നാടക സംവിധായകനും അധ്യാപകനും നടനുമായ കെ.കെ. രാജൻ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂരിൽനിന്ന് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ എത്തി നാടകം പഠിച്ച് എൻഎസ്ഡിയുടെ വിവിധ ഘടകങ്ങളിൽ അധ്യാപകനായും മലയാളം അടക്കം വിവിധ ഭാഷാ നടകങ്ങളുടെ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
ചാവക്കാട്: കോവിഡ് ബാധിച്ച് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു. തിരുവത്ര പുത്തൻ കടപ്പുറം പുതുവീട്ടിൽ ഹൈദ്രോസ്കുട്ടി (75) ആണ് ഇന്നലെ രാവിലെ മരിച്ചത്.
ഭാര്യ: ഉമൈവ. മക്കൾ: ഹനീഫ, ലിയാഖത്ത്, സക്കീന, മുംതാസ്, ഷെഹറു, ഫാരിജ, ബുഷറ, ഷാഹിദ. കോവിഡ് മരണത്തെത്തുടർന്ന് ചാവക്കാട് നഗരസഭ ഒന്നാം വാർഡിൽ പ്രതിരോധ പ്രവർത്തനം ആരോഗ്യവകുപ്പ് ഊർജിതമാക്കി.
വെള്ളാങ്കല്ലൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. വള്ളിവട്ടം പൈങ്ങോട് മാളിയേക്കൽ ലൂയിസ് (65) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ :ലില്ലി. മക്കൾ: ലിന്റോ, ലിവിൻ. മരുമക്കൾ: നീതു, നിവിയ.
ഗുരുവായൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പഞ്ചാരമുക്ക് വലിയകത്ത് കൈതക്കൽ അബ്ദുൾ റഹ്മാൻ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ ശ്വാസതടസം അനുഭവപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രാത്രിയോടെ മരിച്ചു.
ഭാര്യ: സുഹറ. മക്കൾ:ഫാരിദ, ഫാരിഷ. മരുമക്കൾ: ജിഷാർ, നൗഷാദ്.
ഗുരുവായൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മഹിള മോർച്ച നേതാവ് മരിച്ചു. ബിജെപി പൂക്കോട് ഏരിയ ഏരിയ പ്രസിഡന്റ് കോട്ടപ്പടി പൂക്കോട്ടിൽ ദിലീപിന്റെ ഭാര്യ സരിത(40)യാണ് മരിച്ചത്. മഹിള മോർച്ച ഗുരുവായൂർ നിയോജക മണ്ഡലം ട്രഷറാണ്. കഴിഞ്ഞ 10നാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹബാധിതയായിരുന്ന ഇവർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചു. മകൻ: നിവേദ് കൃഷ്ണ.
കോവിഡ് ബാധിച്ച് നാടക സംവിധായകൻ മരിച്ചു
10:24 PM Apr 20, 2021 | Deepika.com