ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളിൽ ബോട്ടിൽ തളർന്നുവീണു മരിച്ചു. ക ടപ്പുറം പുതിയങ്ങാടിയിൽ തെക്കേടത്ത് അബ്ദുറഹ്മാന്റെ മകൻ ഹുസൈൻ (55) ആണ് മരിച്ചത്.
മുനക്കകടവിൽനിന്ന് രാവിലെ ത്രിസ്റ്റാർ ബോട്ടിൽ മത്സ്യബന്ധനത്തിനു പോയതായിരുന്നു. ബോട്ടിൽ തളർന്നു വീണ ഉടനെ സഹപ്രവർത്തകർ മുനക്കകടവ് തീരദേശ പോലീസിനെ അറിയിച്ചു. പോലീസ് എത്തി ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കബറടക്കം ഇന്ന് പുതിയങ്ങാടി ഹസൻപള്ളി കബർസ്ഥാനിൽ. ഭാര്യ: നസീമ. മക്കൾ: നസീറ, നൗഫി.
മത്സ്യബന്ധനത്തിനിടെ തൊഴിലാളി ബോട്ടിൽ തളർന്നുവീണ് മരിച്ചു
10:24 PM Apr 20, 2021 | Deepika.com