കോട്ടാങ്ങൽ: ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ സിപിഎം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റു. കഴിഞ്ഞ രണ്ടുതവണയും എസ്ഡിപിഐ പിന്തുണയുടെ പേരിൽ രാജിവച്ച സിപിഎം പ്രതിനിധികൾ ഇന്നലെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ സത്യപ്രതിജ്ഞ ചെയ്്ത് അധികാരവുമേറ്റു.
സിപിഎമ്മിലെ ബിനു ജോസഫ് പ്രസിഡന്റായും എം.എ. ജമീല ബീവി വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുശേഷം ഒരു മുന്നണിക്കും പഞ്ചായത്ത് കമ്മിറ്റിയിൽ ഭൂരിപക്ഷമുണ്ടായിരുന്നില്ല. 13 അംഗ കമ്മിറ്റിയിൽ എൽഡിഎഫ് - അഞ്ച്, ബിജെപി - അഞ്ച്, യുഡിഎഫ് - രണ്ട് എസ്ഡിപിഐ - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ഡിസംബർ 30നും പിന്നീട് ഫെബ്രുവരി 15നും നടന്ന തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനെ എസ്ഡിപിഐ അംഗം പിന്തുണച്ചു. രണ്ടു തവണയും തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു. രണ്ടുതവണയും സത്യപ്രതിജ്ഞ ചെയ്തശേഷമായിരുന്നു രാജി.
ഇന്നലെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് നടന്നപ്പോൾ സിപിഎമ്മിലെ ബിനു ജോസഫിന് ആറു വോട്ടുകളും ബിജെപിയിലെ ദീപ്തി ദാമോദരന് അഞ്ച് വോട്ടുകളും ലഭിച്ചു, ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.എ ജമീല ബീവിക്ക് ആറ് വോട്ടുകളും ബിജെപിയിലെ സി. ആർ. വിജയമ്മയ്ക്ക് അഞ്ച് വോട്ടുകളും ലഭിച്ചു.
രണ്ട് അംഗങ്ങളുള്ള യുഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. മല്ലപ്പള്ളി സബ് രജിസ്ട്രാർ ഗണേഷ് വരണാധികാരിയായിരുന്നു.
സ്ഥാനം ഏറ്റെടുത്തത് എസ്ഡിപിഐ
ധാരണയിൽ അല്ലെന്ന് എൽഡിഎഫ്
ബിജെപി അധികാരത്തിൽ വരുന്നത് തടയുക ലക്ഷ്യം
കോട്ടാങ്ങൽ: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ എസ്്ഡിപിഐയുമായി ഒരു ധാരണയുമില്ലെന്ന് എൽഡിഎഫ് കോട്ടാങ്ങൽ പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. മുന്പു രണ്ടുതവണ എസ്ഡിപിഐ വോട്ടുചെയ്തപ്പോൾ സിപിഎം അംഗങ്ങൾ രാജിവച്ചിരുന്നു. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന നിലപാടാണ് എൽഡിഎഫിന് എന്നുമുള്ളതെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടി.
ഇന്നലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്ക്കാതിരുന്നത് തുടർച്ചയായി സത്യ പ്രതിജ്ഞ ചെയ്ത ഉടനെ രാജി വച്ചാൽ എതിർ സ്ഥാനാർഥികളായി മത്സരിച്ച ബിജെപി പ്രതിനിധികളെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരായി കോടതി വിധിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുമെന്നുള്ളതു കൊണ്ടാണെന്ന് എൽഡിഎഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കോട്ടാങ്ങൽ പഞ്ചായത്തിലെ സമാന രീതി തൃശൂർ ജില്ലയിലെ ആവിണിശേരി പഞ്ചായത്തിൽ ഉണ്ടായപ്പോൾ ബിജെപി പ്രതിനിധികളെ തെരഞ്ഞെടുത്തതായി കോടതി വിധിയുണ്ടായി. കോവിഡിന്റെ രണ്ടാം ഘട്ടം മൂർധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല ഗ്രാമപഞ്ചായത്തിനാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉണ്ടാകേണ്ടത് ആവശ്യവുമാണ്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും നാട്ടിലെ ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കാനുമുള്ള ബാധ്യത എൽഡിഎഫിനുണ്ട്. ഇക്കാര്യത്തിൽ മുന്നണിയുടെ ഒൗദ്യോഗിക തീരുമാനം പിന്നീടുണ്ടാകുമെന്ന് എൽഡിഎഫ് കോട്ടാങ്ങൽ പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.