മേപ്പാടി: ജില്ലാ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വീടില്ലാത്ത സഹപാഠിക്കായി സ്നേഹഭവനം ഒരുങ്ങുന്നു. മേപ്പാടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ വിദ്യാർഥിനിക്കാണ് സ്നേഹഭവനം നിർമിച്ചു നൽകുന്നത്.
ഗൃഹനിർമാണത്തിന് ചെന്പോത്തറയിൽ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകിയ അഞ്ചു സെന്റ് സ്ഥലത്താണ് വയനാട് ജില്ലാ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വീടൊരുങ്ങുന്നത്. ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവർത്തിക്കുന്ന 54 യൂണിറ്റുകളിലെയും വോളണ്ടിയർമാർ സ്വന്തം വീടുകളിലെ പാഴ്വസ്തുക്കൾ, പഴയ പേപ്പർ മുതലായവ ശേഖരിച്ച് വിറ്റുകിട്ടുന്ന ചെറുതും വലുതുമായ തുക പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ കൈമാറി ജില്ലാ തലത്തിൽ സമാഹരിച്ചാണ് വീടു നിർമാണത്തിനാവശ്യമായ പണം കണ്ടെത്തുന്നത്.
സ്ക്രാപ് ചലഞ്ച് എന്ന പരിപാടിക്ക് വോളണ്ടിയർമാർ വളരെ ഉദാരവും മാതൃകാപരവുമായ സമീപനമാണ് പുലർത്തുന്നതെന്ന് ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ അഭിപ്രായപ്പെട്ടു. സമൂഹസേവനത്തിലൂടെ വ്യക്തിത്വ വികസനമെന്ന എൻഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രവർത്തന പരിപാടിയാണ് ഗൃഹനിർമാണം.
കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ലളിതമായ ചടങ്ങാണ് തറക്കല്ലിടലിന് സംഘടിപ്പിച്ചത്. ചെന്പോത്തറയിൽ കല്ലുമലയ്ക്കടുത്ത് അഞ്ചു സെന്റിൽ നടത്തിയ തറക്കല്ലിടൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.കെ. ഷാജു, എൻഎസ്എസ് വയനാട് ജില്ലാ കോഡിനേറ്റർ കെ.എസ്. ശ്യാൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
എൻഎസ്എസ് ക്ലസ്റ്റർ കണ്‍വീനർമാരായ പി.കെ. സാജിദ്, എ.വി. രജീഷ്, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നിർമ്മല എം. മാത്യു, ജി. ശ്രീകുമാർ, പ്രോഗ്രാം ഓഫീസർമാരായ എസ്. സതീശൻ, ക്രിസ്റ്റൽ രാജം, മേപ്പാടി ഹയർ സെക്കൻഡറിയിലെ മുൻ വോളണ്ടിയർ ലീഡർ എം. മഹേഷ്, സിദ്ദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗുണഭോക്താവിനെ കണ്ടെത്താൻ യൂണിറ്റു തലത്തിൽ വോളണ്ടിയർമാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവരുടെ നിർദ്ദേശാനുസരണം കിട്ടിയ അപേക്ഷകൾ എൻഎസ്എസ് ജില്ലാ തലത്തിൽ പരിഗണിച്ച് ഏറ്റവും അർഹതപ്പെട്ടവർക്കാണ് വീട് നിർമിച്ചു നൽകുന്നത്.