കൽപ്പറ്റ: പൊതുപരീക്ഷ എഴുതുന്ന വിദ്യാർഥികളുടേയും അവരുടെ രക്ഷിതാക്കളുടേയും ഡ്യൂട്ടിയിലുള്ള അധ്യാപകരുടേയും ആശങ്കകളകറ്റി പരീക്ഷ നടത്തിപ്പിന് കുറ്റമറ്റതും ശാസ്ത്രീയവുമായ ക്രമീകരണം ഒരുക്കണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പരീക്ഷയ്ക്കെത്തുന്ന കുട്ടികൾക്ക് സാനിറ്റൈസർ നൽകി ശരീര ഉൗഷ്മാവ് പരിശോധിക്കുന്ന രീതി സ്കൂളുകളിൽ നിലവിലുണ്ട്. എന്നാൽ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ അവരെ പരീക്ഷയിൽ തടസം വരാത്ത രീതിയിൽ ടെസ്റ്റ് നടത്തുന്നതിനോ രോഗമുണ്ടെന്ന് കണ്ടെത്തിയാൽ പിപിഇ കിറ്റ് ലഭ്യമാക്കുന്നതിനോ നിലവിൽ പ്രത്യേക സംവിധാനങ്ങളില്ല. ലക്ഷണങ്ങളുള്ളവരേയും പോസിറ്റീവാകുന്ന കുട്ടികളേയും പ്രത്യേകം ക്ലാസ് റൂമുകളിൽ ഇരുത്തുന്നുണ്ടെങ്കിലും അവർക്കോ ഡ്യൂട്ടിയിലുള്ള അധ്യാപകർക്കോ പിപിഇ കിറ്റ് ലഭ്യമാക്കുന്നതിന് നിലവിൽ ഒൗദ്യോഗിക സംവിധാനങ്ങളുമില്ല.
ഇങ്ങനെ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾ അവരുടെ പരിശോധനയ്ക്കായും പിപിഇ കിറ്റ് സ്വന്തം നിലയിൽ വാങ്ങുന്നതിനുമായി വലിയ തുക മുടക്കേണ്ടി വരുന്നു.
ലക്ഷണങ്ങളുള്ള കുട്ടികളടക്കം ഭൂരിഭാഗം കുട്ടികളും പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. കൂടാതെ പരീക്ഷയ്ക്കെത്തുന്നതിന് വയനാട്ടിലെ ഗോത്രവിഭാഗം കുട്ടികൾ ഏറെ പ്രയാസമനുഭവപ്പെടുന്നു. ഇപ്പോൾ സ്കൂളുകൾ സ്വന്തം നിലയ്ക്കാണ് ഈ കുട്ടികളെ പരീക്ഷക്കെത്തിക്കുന്നതിനുള്ള യാത്രാ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർക്കായി ഗോത്രസാരഥി സൗകര്യം ഏർപ്പെടുത്തുകയോ കുട്ടികൾക്ക് ടിഎ അനുവദിക്കുകയോ ചെയ്യേണ്ടതാണ്.
ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിന്റേയും അധ്യാപകരുടേയും വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കകളകറ്റി പരീക്ഷാനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ശാസ്തീയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ഗോത്ര വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുകയും ചെയ്യണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.