മാനന്തവാടി: വാക്സിനേഷൻ ക്യാന്പുകളിൽ തിരക്ക് വർധിച്ചതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തം. കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാൻ തയാറായില്ലെങ്കിൽ ഇത്തരം ജനത്തിരക്ക് കോവിഡ് വ്യാപനം കൂട്ടുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.
മാനന്തവാടി നഗരസഭയിൽ കുറുക്കൻമൂല പിഎച്ച്സിയിലും ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലുമാണ് വാക്സിനേഷൻ ക്യാന്പുകൾ നടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്.
എടുക്കാൻ വരുന്നവരാകട്ടെ എത്രയും വേഗം വാക്സിൻ എടുത്ത് മടങ്ങണമെന്ന ചിന്തയിലും. അതുകൊണ്ട് തന്നെ സാമൂഹ്യ അകലമോ മറ്റ് മാനദണ്ഡങ്ങളോ ആരും പാലിക്കാറുമില്ല. രാവിലെ എട്ടിന് വന്നാൽ പോലും തിരക്ക് കാരണം ഉച്ചയോടെ മാത്രമെ ക്യാന്പിൽ നിന്നും മടങ്ങാൻ സാധിക്കുകയുള്ളുവെന്ന് വാക്സിൻ എടുക്കാൻ വരുന്നവർ പറയുന്നു.
45 വയസ് കഴിഞ്ഞ നഗരസഭയിലെ മുഴുവൻ ആളുകൾക്കും വാക്സിൻ എടുപ്പിക്കണമെന്ന ദൗത്യം പൂർത്തി കരിക്കണമെങ്കിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുക തന്നെ വേണം.
അല്ലാത്തപക്ഷം ഇത്തരം ക്യാന്പുകൾ ഫലത്തേക്കാളേറെ വിപരീത ഫലമായിരിക്കും സൃഷ്ടിക്കുകയെന്നാണ് നാട്ടുകാർ പറയുന്നത്.