കൽപ്പറ്റ: അന്തർ സംസ്ഥാന യാത്രക്കാർക്ക് സേവനം ഉറപ്പാക്കാൻ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി (കുട്ട) ചെക്പോസ്റ്റുകളോട് ചേർന്ന് ബോർഡർ ഫെസിലിറ്റേഷൻ സെന്ററുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇവിടങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ടെസ്റ്റിംഗ് കിയോസ്കുകൾ സ്ഥാപിക്കും. സേവനങ്ങൾ നൽകാൻ ആവശ്യമായ ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമേ മറ്റ് വകുപ്പുകളിലെ ജീവനക്കാരെയും ഫെസിലിറ്റേഷൻ സെന്ററുകളിൽ നിയമിക്കും. ഒരേ സമയം അഞ്ച് പേർ ഇത്തരത്തിൽ ഓരോ കേന്ദ്രങ്ങളും ഉണ്ടാകും. മറ്റ് അതിർത്തി ചെക്പോസ്റ്റുകളിലേക്ക് ഒരേ സമയം മൂന്ന് പേരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് കണ്ട്രോൾ റൂമുകളിലേക്ക് മൂന്ന് പേരെ വീതവും നിയോഗിക്കും.
അതിർത്തി പരിശോധന കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനായി സബ് കളക്ടർ വികൽപ് ഭരദ്വാജിനെ നോഡൽ ഓഫീസറായി നിയമിച്ചു. ഓരോ കേന്ദ്രത്തിനന്റേയും ചുമതല ഡെപ്യൂട്ടി തഹസിൽദാർമാരിൽ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥർക്കായിരിക്കും.
ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കും
12:12 AM Apr 20, 2021 | Deepika.com