കൽപ്പറ്റ: രാസവളങ്ങൾക്ക് വിലവർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് കേരള കോണ്ഗ്രസ്-എം ജില്ലാ നിർവാഹക സമിതി യോഗം . കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധിയുണ്ടാകുന്നതാണ് വില വർധന.
50 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് വളത്തിന് 550 രൂപ വരെ വർധിപ്പിച്ചിരിക്കുകയാണ്. കൃഷിക്ക് വളരെയധികം ഉപയോഗിക്കുന്ന പൊട്ടാഷ്, ഫോസ്ഫെയ്റ്റ്, യൂറിയ, ഫാക്ടംഫോസ് എന്നിവയുടെ വില ഗണ്യമായി വർധിപ്പിച്ചു. എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയ ജൈവ വളങ്ങളുടെയും വിലയും കൂടിയിരിക്കുകയാണ്. കർഷകർക്ക് ഉത്്പാദനം നിലനിർത്താനും വർധിപ്പിക്കാനും ജൈവ വളങ്ങളും രാസ വളങ്ങളും അനിവാര്യമാണ്. വിലക്കയറ്റത്തിന്റെ മറവിൽ വ്യാജ വളങ്ങളും ഇറങ്ങുന്നുണ്ട്. കോവിഡ് മൂലം കാർഷിക രംഗത്ത് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വളങ്ങ ളുടെ വില കുതിച്ചുയർന്നത്.
കാർഷിക മേഖലയിൽ ഉത്പാദന വർധന കൂടുതൽ ഉണ്ടാവേണ്ട സന്ദർഭത്തിൽ രാസവള വില കുറച്ചും ഇതര സൗജന്യങ്ങൾ നൽകിയും കർഷകരെ കൈപിടിച്ചുയർത്തുന്നതിന് പകരം ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് അധികൃതർ കൈക്കൊണ്ടുവരുന്നത്. രാസവളങ്ങളുടെ വില നിർണയാവകാശം കുത്തക കന്പനികൾക്ക് നൽകി അമിത വിലക്കുള്ള അവസരം ഒരുക്കിയ കേന്ദ്ര നയം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. കെ.പി. ജോസഫ്, ടി.എസ്. ജോർജ്, കെ.കെ. ബേബി, കെ.വി. മാത്യു മാസ്റ്റർ, പി.ടി. മത്തായി, ജോസഫ് മാണിശേരി, വിൽസണ് നെടുംകാലായിൽ, സി.പി. ലൂക്കോസ്, എബി പൂക്കൊന്പേൽ, ഗോൾഡ ടീച്ചർ, ഈശോ എം. ചെറിയാൻ, ഐ.സി. ചാക്കോ, ജോസഫ് സക്കറിയാസ്, ഡെന്നി മാത്യു, സെബാസ്റ്റ്യൻ ചാമക്കാല, ടി.ഡി. മാത്യു, കുര്യൻ ജോസഫ്, പി.എം. ജയശ്രീ, പി.പി. അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.