ഗൂഡല്ലൂർ: അയ്യംകൊല്ലി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി. അയ്യംകൊല്ലി, മൂലക്കടവ്, തട്ടാൻപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായത്.
ജനങ്ങളുടെ പരാതിയെത്തുടർന്ന് ബിദർക്കാട് റേഞ്ചർ മനോഹരന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഇവിടെ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിൽ കാട്ടാനകളുടെ വരവ് തടയാൻ വനംവകുപ്പ് പ്ലാവുകളിൽ നിന്ന് ചക്കകൾ അറുത്ത് മാറ്റുകയാണ് ചെയ്യുന്നത്.
വയർമാൻ പ്രായോഗിക പരീക്ഷ മാറ്റിവച്ചു
കൽപ്പറ്റ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 22, 23, 24 തീയതികളിൽ നടത്താനിരുന്ന വയർമാൻ പ്രായോഗിക പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ലൈസൻസിംഗ് ബോർഡ് സെക്രട്ടറി അറിയിച്ചു.
കാട്ടാന ശല്യം രൂക്ഷം
12:12 AM Apr 20, 2021 | Deepika.com