കൽപ്പറ്റ: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ അന്തർ സംസ്ഥാന അതിർത്തികളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള ഉത്തരവായി. ജില്ലയിലേക്ക് പ്രവേശിക്കുന്ന അന്തർ സംസ്ഥാന യാത്രക്കാർ (ചരക്കുവാഹനങ്ങൾ, ടാക്സികൾ, അന്തർ സംസ്ഥാന ബസുകളിലെ ജീവനക്കാർ ഒഴികെ) കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും 48 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് ഹാജരാക്കുകയോ അതിർത്തിയിലെ ടെസ്റ്റിംഗ് സെന്ററിൽ ടെസ്റ്റിന് വിധേയരാക്കുകയോ വേണം. അല്ലാത്തപക്ഷം 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ പ്രവേശിക്കണം.
അതിർത്തിയിൽ ടെസ്റ്റിന് വിധേയരാകുന്നവർ റിസൾട്ട് വരുന്നതുവരെയും നിർബന്ധമായും ഹോം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതും റിസൾട്ട് പോസിറ്റീവ് ആകുന്നപക്ഷം 14 ദിവസം വരെയുള്ള ഹോം ക്വാറന്റൈനിൽ തുടരേണ്ടതുമാണ്. ഇക്കാലയളവിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതുമാണ്.
നെഗറ്റീവ് ആകുന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ മാത്രം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറങ്ങാം. രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കേണ്ടതും നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്.
ചരക്കുവാഹനങ്ങൾ, ടാക്സികൾ, അന്തർ സംസ്ഥാന ബസുകളിലെ ജീവനക്കാർ, 14 ദിവസത്തിനുള്ളിൽ നടത്തിയ ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് നിർബന്ധമായും അതിർത്തിയിലെ പരിശോധനയ്ക്ക് ഹാജരാക്കണം.
പൂക്കോട് വെറ്ററിനറി
കോളജിൽ ആർടിപിസിആർ പരിശോധന
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനകൾ വേഗത്തിലാക്കുന്നതിനായി പൂക്കോട് വെറ്ററിനറി കോളജിൽ ആർടിപിസിആർ പരിശോധന ആരംഭിച്ചു. ഇതോടെ പ്രതിദിനം 2500 കോവിഡ് പരിശോധനകൾ ജില്ലയിൽ നടത്താൻ സാധിക്കും.
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെ വെറ്ററിനറി മൈക്രോ ബയോളജി വകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം അക്കാഡവ മിക് ലാബിൽ ആർടിപിസിആർ പരിശോധന ആരംഭിച്ചത്. നിലവിൽ ബത്തേരി ജില്ലാ പബ്ലിക് ഹെൽത്ത് ലാബിലാണ് കോവിഡ് ആർടിപിസിആർ പരിശോധന നടത്തുന്നത്.
ഒരേസമയം 96 സാന്പിളുകൾ പരിശോധിക്കാൻ സാധിക്കുന്ന രണ്ട് ആർടിപിസിആർ മെഷീനുകളും 46 സാന്പിളുകൾ പരിശോധിക്കാവുന്ന ഒരു മെഷീനുമാണ് ലാബിൽ സജ്ജീകരിച്ചിട്ടുള്ളത്. നോഡൽ ഓഫീസറായ വെറ്ററിനറി മൈക്രോ ബയോളജിസ്റ്റ് ഡോ. ചിന്റു രവിചന്ദ്രൻ, മെഡിക്കൽ മൈക്രോ ബയോളജിസ്റ്റ് ഡോ. ഷഫീഖ് ഹസ്സൻ, ആറ് ലാബ് ടെക്നീഷ്ൻമാർ, രണ്ട് മൾട്ടിപർപ്പസ് സ്റ്റാഫ്, രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരുടെ സേവനവും ലാബിൽ ലഭ്യമാണ്്. നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെയാണ് ലാബിന് ആവശ്യമായ ജീവനക്കാരെയും സൗകര്യങ്ങളും ലഭ്യമാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളിൽ
കണ്ട്രോൾ റൂം
കൽപ്പറ്റ: സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തു നിന്നും എത്തുന്നവർ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ക്വാറന്ൈറൻ ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതിനും വാർഡ്തല ആർആർടിയുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പ് വരുത്തുന്നതിന് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കോവിഡ് കണ്ട്രോൾ റൂമുകൾ ആരംഭിക്കും. കോവിഡ് കണ്ട്രോൾ റൂമുകളുടെ നോഡൽ ഓഫീസറായി ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.സി. മജീദിനെ നിയമിച്ചു.
പരിശോധന കർശനമാക്കി പോലീസ്
പുൽപ്പള്ളി: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്ന സാഹചര്യത്തിൽ പോലീസിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ പരിശോധന കർശനമാക്കി. ടൗണുകളിൽ മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും അനാവശ്യമായി ടൗണിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും പുൽപ്പള്ളി ടൗണ് ആനപ്പാറ റോഡ്, മുള്ളൻകൊല്ലി റോഡ്, ബത്തേരി പുൽപ്പള്ളി റോഡ്, താന്നിത്തെരുവ് റോഡിലും ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പോലീസ് പരിശോധന കർശനമാക്കിയത്.
ഇതിനു പുറമെ വിവാഹ ആഘോഷങ്ങൾ നടക്കുന്ന വീടുകളിൽ പോലീസിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന പരിശോധനയും ആരംഭിച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്. ഒരാഴ്ച്ചിക്കിടെ പുൽപ്പള്ളിയിൽ രോഗികളുടെ എണ്ണം വർധിച്ചതാണ് പരിശോധന ശക്തമാക്കാൻ കാരണം.
വാക്സിനേഷൻ ക്യാന്പ്
ആരംഭിച്ചു
പുൽപ്പള്ളി: പഞ്ചായത്തിന്റേയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്േറയും സഹകരണത്തോടെ 20 വാർഡുകളിലും കോവിഡ് വാക്സിനേഷൻ ക്യാന്പ് ആരംഭിച്ചു. ഓരോ ക്യാന്പിലും 800 മുതൽ 1000 പേര് വരെയാണ് വാക്സിനേഷനായി എത്തുന്നത്. കമ്മ്യൂണിറ്റി വാക്സിനേഷൻ ക്യാന്പ് 28 ന് സമാപിക്കും. ഇന്ന് ആടിക്കൊല്ലി ദൈവമാത എൽപി സ്കൂളിലും 21 ന് സ്വരാജ് ലൈബ്രറി ഷെഡ്, 22 ന് അമൃത സ്കൂൾ പുൽപ്പള്ളി, 23 ന് മരകാവ് പള്ളി ഹാൾ, 24,26 ന് ജിഎൽപിഎസ് പാക്കം, 27 ന് ആച്ചനഹള്ളി അഗ്രോ ക്ലിനിക്കിലും 28 ന് കാപ്പിസെറ്റ് സ്കൂളിലും നടക്കും.
സന്നദ്ധ സംഘടനകളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ക്യാന്പ്. വാർഡ് തലങ്ങളിലേക്ക് വാക്സിനേഷൻ ക്യാന്പ് ആരംഭിച്ചതോടെ സെന്ററുകളിൽ ആളുകളുടെ വൻ തിരക്കാണ്. ക്യാന്പിന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. തോമസ്, പഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ്, അനിൽ സി. കുമാർ, മണി പാന്പനാൽ, ഒ.കെ. രാധാകൃഷ്ണൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
വാക്സിനേഷൻ ക്യാന്പ്
നടത്തി
മാനന്തവാടി: സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെയും കുഞ്ഞോം സെന്റ് ആന്റണീസ് ഇടവക ദേവാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി വാക്സിനേഷൻ ക്യാന്പ് സംഘടിപ്പിച്ചു. ഇടവകയിലെ എകെസിസി, കെസിവൈഎം, മിഷൻ ലീഗ്, മാതൃവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കുഞ്ഞോം സെന്റ് ആന്റണീസ് പാരിഷ് ഹാളിലാണ് ക്യാന്പ് നടത്തിയത്.
ക്യാന്പിൽ 240 പേർ വാക്സിൻ സ്വീകരിച്ചു. സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി ഡയറക്ടർ ഫാ. മനോജ് കവലക്കാട്ടിൽ, ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, 15 ാംവാർഡ് മെന്പർ കെ.വി. ഗണേശ്, സജി കുഴിക്കാട്ടുകുന്നേൽ, ജിജിൽ കിഴക്കരക്കാട്ട്, നോബിൾ ചിറ്റേടത്ത്, സഞ്ചു മരുതുമേൽപ്പുറത്ത്, സിസ്റ്റർ കൊച്ചുറാണി എന്നിവർ നേതൃത്വം നൽകി.
പൊതുജനങ്ങൾക്ക്
താത്കാലിക നിയന്ത്രണം
കൽപ്പറ്റ: നഗരസഭ പരിധിയിൽ കോവിഡ് 19 വർധിച്ചുവരുന്ന സാഹചര്യത്തിൽ നഗരസഭ ഓഫീസിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നതിനു താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തും. ചെയർമാൻ കേയംതൊടി മുജീബ് വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്. മുഴുവൻ നഗരസഭ സേവനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫ്രണ്ട് ഓഫീസ് മുഖാന്തരമായിരിക്കും നടത്തുക.
ഓഫീസിലെ വിവിധ സെക്ഷനുകളുമായി ബന്ധപ്പെടുന്നതിനു ജീവനക്കാരുടെ ഫോണ് നന്പറുകൾ ഓഫീസിനു പുറത്ത് പ്രദർശിപ്പിക്കും. കോവിഡ് 19 രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓഫീസിൽ വരുത്തുന്ന നിയന്ത്രണങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
നീലഗിരിയിൽ
ഞായറാഴ്ചകളിൽ
ലോക്ക്ഡൗണ്
ഗൂഡല്ലൂർ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഇന്നു മുതലാണ് കർഫ്യൂ. രാത്രി 10 മുതൽ പുലർച്ചെ നാല് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ഫാർമസികൾ, പെട്രോൾ-ഡീസൽ പന്പുകൾ, പാൽ, പത്രം വിതരണം, ഇന്ധനങ്ങളുമായി പോകുന്ന വാഹനങ്ങൾ, എന്നിവയെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിൽ സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോട്ടലുകളിൽ രാവിലെ ആറു മുതൽ പത്ത് വരെയും ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെയും വൈകിട്ട് ആറു മുതൽ ഒന്പത് വരെയും പാഴ്സൽ അനുവദിക്കും. കോവിഡ് രൂക്ഷമായതിനെത്തുടർന്ന് പ്ലസ്ടു പരീക്ഷ മാറ്റിവച്ചു. കോളജ് ക്ലാസുകൾ ഓണ്ലൈൻ വഴി നടക്കും. പ്രാക്ടിക്കൽ ക്ലാസുകൾ നേരത്തെ നിശ്ചയിച്ച പോലെ നടക്കും.
നീലഗിരി ജില്ലയിൽ ഇതുവരെ 3.94 ലക്ഷം പേരെ കോവിഡ് പരിശോധന നടത്തി. അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. ഉൗട്ടി, കൊടൈക്കനാൽ, ഏർക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി.
നെന്മേനിയിൽ കോവിഡ്
വാക്സിൻ ഉത്സവ്
സുൽത്താൻ ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ വാക്സിൻ മേള സംഘടിപ്പിക്കുന്നു. 23 ന് രാവിലെ 10 മുതൽ കോളിയാടി പാരിഷ് ഹാളിലാണ് വാക്സിൻ മേള. കോളിയാടി അക്ഷയയുടേയും ടീം മിഷൻ ബത്തേരിയുടേയും വിക്ടറി ആശുപത്രിയുടേയും സഹകരണത്തോടെയാണ് മെഗാ വാക്സിൻ മേള നടത്തുന്നത്.
45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. വാക്സിൻ സ്വീകരിക്കുന്നവർ അക്ഷയ കേന്ദ്രത്തിലും കുടുംബശ്രീ ഭാരവാഹികൾ വഴിയും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 22 ന് കുന്താണിയിലും ഗവ. എൽപി സ്കൂളിലും 23 ന് മലങ്കര യാക്കോബായ പള്ളി ഹാളിലും 24 ന് അന്പുകുത്തി ഗവ. എൽപി സ്കൂളിലും ആന്റിജൻ പരിശോധന ക്യാന്പ് നടത്തും. ആലോചന യോഗത്തിൽ പ്രസിഡന്റ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, സെക്രട്ടറി എം. വിനോദ് കുമാർ പ്രസംഗിച്ചു.
പരിശോധന കർശനമാക്കി
മാനന്തവാടി നഗരസഭ
മാനന്തവാടി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ പരിശോധനകൾ കർശനമാക്കി മാനന്തവാടി നഗരസഭ. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭ ഉൗർജിതമാക്കിയിരുന്നു. ശുചീകരണ പ്രവർത്തികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
ഇന്നലെ മുതൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. സജി മാധവന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, മാർക്കറ്റ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. മാസ്ക് ധരിക്കൽ, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയും കച്ചവട സ്ഥാപനങ്ങളിലും മറ്റും കോവിഡ് ജാഗ്രതയുടെ ഭാഗമായി ബോധവൽകരണവുമാണ് നടത്തി വരുന്നത്. പരിശോധന സംഘത്തിൽ ജൂണിയർ ഹെൽത്ത് ഇൻസെപ്ക്ടർമാരായ എസ്. അജിത്ത്, ബി.എസ്. രമ്യ തുടങ്ങിയവരും ഉണ്ട്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.