ചേ​റ്റു​വ സ്വ​ദേ​ശി യുഎഇയി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

09:57 PM Apr 19, 2021 | Deepika.com
വാ​ടാ​ന​പ്പ​ള്ളി:​ ചേ​റ്റു​വ സ്വ​ദേ​ശി യുഎഇ യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. എം​ഇ​എ​സ് സെ​ന്‍റ​റി​ന് കി​ഴ​ക്ക് ച​ല​ഞ്ച​ർ കോ​ർ​ണ​റി​ൽ പ​ണി​ക്ക​വീ​ട്ടി​ൽ കു​റു​പ്പ​ത്ത് അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ മ​ക​ൻ മൂ​സ (58) ആ​ണ് മ​രി​ച്ച​ത്. യു.​എ.​ഇ യി​ലെ റാ​സ​ൽ​ഖൈ​മ​യി​ലെ ഹു​സാ​മ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഭാ​ര്യ: സു​ലൈ​ഖ, മ​ക്ക​ൾ: സം​റൂ​ദ് (ദു​ബൈ), സു​ൽ​ത്താ​ന. ക​ബ​റ​ട​ക്കം ഇന്നു രാ​വി​ലെ ചേ​റ്റു​വ ജു​മാ​അ​ത്ത് പ​ള്ളി ഖ​ബ​റി​സ്ഥാ​നി​ൽ. യുഎ ഇ​യി​ൽ കെ​എം​സി​സി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും നാ​ട്ടി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നു​മാ​യിരുന്നു.