വാടാനപ്പള്ളി: ചേറ്റുവ സ്വദേശി യുഎഇ യിൽ വാഹനാപകടത്തിൽ മരിച്ചു. എംഇഎസ് സെന്ററിന് കിഴക്ക് ചലഞ്ചർ കോർണറിൽ പണിക്കവീട്ടിൽ കുറുപ്പത്ത് അബ്ദുൽ ഖാദറിന്റെ മകൻ മൂസ (58) ആണ് മരിച്ചത്. യു.എ.ഇ യിലെ റാസൽഖൈമയിലെ ഹുസാമയിലായിരുന്നു അപകടം.
ഭാര്യ: സുലൈഖ, മക്കൾ: സംറൂദ് (ദുബൈ), സുൽത്താന. കബറടക്കം ഇന്നു രാവിലെ ചേറ്റുവ ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ. യുഎ ഇയിൽ കെഎംസിസിയുടെ സജീവ പ്രവർത്തകനും നാട്ടിലെ യുഡിഎഫ് പ്രവർത്തകനുമായിരുന്നു.