31- 5- 2020ൽ സർവീസിൽ നിന്ന് വിരമിക്കുകയാണ്. 1-6-2020ൽ എനിക്ക് 22 വർഷത്തെ സർവീസ് പൂർത്തിയായി. 22 വർഷത്തെ മൂന്നാമത്തെ ഗ്രേഡ് കിട്ടുമോ? എന്റെ സർവീസ് കാലഘട്ടമായ 22 വർഷത്തിനുള്ളിൽ നാലു അധിവർഷം വരുന്നുണ്ട്. ഇവ പരിഗണിച്ചാൽ വിരമിക്കുന്നതിനു മുന്പുതന്നെ എനിക്കു ഗ്രേഡ് കിട്ടുമായിരുന്നു. ഇതേ സമയം പെൻഷന് യോഗ്യ സർവീസ് കണക്കാക്കുന്പോൾ അധിവർഷം പരിഗണിക്കും എന്നറിയുന്നു. അധിവർഷം കൂടി കണക്കിലെടുത്തു വിരമിക്കുന്നതിനു മുന്പ് എനിക്ക് 22 വർഷത്തെ ഗ്രേഡ് കിട്ടുമോ?
ജോസഫ് തോമസ്,
കാഞ്ഞങ്ങാട്
അധിവർഷങ്ങളിലെ അധിക ദിവസങ്ങൾ ഗ്രേഡിന് പരിഗണിക്കുകയില്ല. ഇതുവരെയും ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. പെൻഷൻ ആനുകൂല്യങ്ങൾ നിർണയിക്കുന്നതിന്റെ ഭാഗമായി യോഗ്യ സർവീസ് കണക്കാക്കുന്പോൾ അധിവർഷങ്ങളിലെ അധിക ദിവസങ്ങൾകൂടി പരിഗണിക്കാമെന്നു നിർദേശിച്ച് സർക്കാർ ഉത്തരവുണ്ട്. (സ.ഉ. (അച്ചടി) 102/2019 തീയതി 14/8/2019). എന്നാൽ ഗ്രേഡിനെ സംബന്ധിച്ച ഉത്തരവിൽ യാതൊന്നും പ്രതിപാദിക്കുന്നില്ല. അതുകൊണ്ട് അധിവർഷങ്ങളിലെ അധിക ദിവസങ്ങൾകൂടി പരിഗണിച്ച് ഗ്രേഡ് ലഭിക്കുവാൻ നിലവിൽ നിയമമില്ല.
അധിവർഷങ്ങളിലെ അധികദിവസങ്ങൾ ഗ്രേഡിന് പരിഗണിക്കുമോ?
03:21 PM Apr 07, 2020 | Deepika.com