വ​ർ​ക്ക് ഫ്രം ​ഹോം ജോ​ലി​ക്കാ​ർ​ക്കു സൗ​ക​ര്യ​വു​മാ​യി നെ​ഹ്റു ടെ​ക്നോ​ള​ജി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​റ്റ​ർ

12:30 AM Apr 19, 2021 | Deepika.com
കോ​യ​ന്പ​ത്തൂ​ർ : കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ക്ക് ഫ്രം ​ഹോം ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​യി കോ ​വ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മാ​യി നെ​ഹ്റു ടെ​ക്നോ​ള​ജി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​റ്റ​ർ. വ​ർ​ക്ക് ഫ്രം ​ഹോം ജോ​ലി ചെ​യ്യു​ന്ന ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കാ​യി തി​രു​മ​ല​യാം​പാ​ള​യ​ത്തെ എ​ൻ​ജി​ഐ ടി​ബി​ഐ​യി​ലാ​ണ് മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള കോ ​വ​ർ​ക്കിം​ഗ് സൗ​ക​ര്യം നെ​ഹ്റു ഗ്രൂ​പ്പ് ഒ​രു​ക്കു​ന്ന​ത്. വേ​ഗ​ത​യേ​റി​യ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നും മി​ക​ച്ച ഓ​ഫീ​സ് സൗ​ക​ര്യ​വും 24 മ​ണി​ക്കൂ​റും ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​ത ബ​ന്ധ​വും മീ​റ്റിം​ഗ് മു​റി​ക​ളു​മാ​ണ് നെ​ഹ്റു ടെ​ക്നോ​ള​ജി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​റ്റ​ർ ന​ൽ​കു​ക. ഒ​ന്ന് മു​ത​ൽ നാ​ല് സീ​റ്റ് വ​രെ​യു​ള്ള അ​ത്യാ​ധു​നി​ക ഓ​ഫീ​സ്, ടെ​സ്റ്റിം​ഗ് സോ​ണു​ക​ൾ, സെ​മി​നാ​ർ ഹാ​ളു​ക​ൾ, ക​ഫ​റ്റെ​രി​യ, ലൈ​ബ്ര​റി, സ്മാ​ർ​ട്ട് കാ​ർ​ഡ് സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള പ്ര​വേ​ശ​നം അ​ട​ക്ക​മു​ള്ള സു​ര​ക്ഷ, എ​ന്നി​വ അ​ട​ങ്ങു​ന്ന കോ ​വ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളാ​ണ് നെ​ഹ്റു ടെ​ക്നോ​ള​ജി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​റ്റ​റി​ൽ ഉ​ള്ള​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ജോ​ലി ചെ​യ്യു​ന്ന പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ലും ജോ​ലി കാ​ര്യ​ക്ഷ​മ​മാ​യി ചെ​യ്യാ​നാ​ണ് ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് നെ​ഹ്റു ഗ്രൂ​പ്പ് ടെ​ക്നോ​ള​ജി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​റ്റ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.