കോയന്പത്തൂർ : കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്കായി കോ വർക്കിംഗ് സൗകര്യവുമായി നെഹ്റു ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ. വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്ന ഗ്രാമീണ മേഖലയിലുള്ള പ്രൊഫഷണലുകൾക്കായി തിരുമലയാംപാളയത്തെ എൻജിഐ ടിബിഐയിലാണ് മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള കോ വർക്കിംഗ് സൗകര്യം നെഹ്റു ഗ്രൂപ്പ് ഒരുക്കുന്നത്. വേഗതയേറിയ ഇന്റർനെറ്റ് കണക്ഷനും മികച്ച ഓഫീസ് സൗകര്യവും 24 മണിക്കൂറും തടസമില്ലാത്ത വൈദ്യുത ബന്ധവും മീറ്റിംഗ് മുറികളുമാണ് നെഹ്റു ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ നൽകുക. ഒന്ന് മുതൽ നാല് സീറ്റ് വരെയുള്ള അത്യാധുനിക ഓഫീസ്, ടെസ്റ്റിംഗ് സോണുകൾ, സെമിനാർ ഹാളുകൾ, കഫറ്റെരിയ, ലൈബ്രറി, സ്മാർട്ട് കാർഡ് സംവിധാനത്തോടെയുള്ള പ്രവേശനം അടക്കമുള്ള സുരക്ഷ, എന്നിവ അടങ്ങുന്ന കോ വർക്കിംഗ് സൗകര്യങ്ങളാണ് നെഹ്റു ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ ഉള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് കോവിഡ് രണ്ടാം തരംഗത്തിലും ജോലി കാര്യക്ഷമമായി ചെയ്യാനാണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് നെഹ്റു ഗ്രൂപ്പ് ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ അധികൃതർ അറിയിച്ചു.