പാലക്കാട്: കേരളം മാറി മാറി ഭരിച്ച സർക്കാരുകളുടെ നയവൈകല്യങ്ങൾ മൂലം തകർച്ചയെ നേരിടുന്ന കഐസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെന്റാക്കി സർവ്വീസ് മേഖലയിൽ സംരക്ഷിക്കണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് പറഞ്ഞു. കെഎസ്ടി എംപ്ലോയീസ് സംഘ് പാലക്കാട് യൂണിറ്റ് ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് എൽ.രവി പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ശിവദാസ്, കെ.സുരേഷ് കൃഷ്ണൻ, ടി.വി.രമേഷ്കുമാർ, എം.കണ്ണൻ, സി.കെ.സുകുമാരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഇതര സംഘടനകളിൽ നിന്നും രാജിവെച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് മെന്പർഷിപ്പെടുത്ത ജീവനക്കാരെ പൊന്നാട അണിയിച്ചു.
കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ടുമെന്റാക്കി സംരക്ഷിക്കണം
12:30 AM Apr 19, 2021 | Deepika.com